1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2023

സ്വന്തം ലേഖകൻ: വിദ്യാർഥി വീസ നിരക്കുകള്‍ കൂട്ടി യുകെ . വര്‍ധനവ്‌ ഒക്‌ടോബർ നാല് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ആറ് മാസത്തിൽ താഴെയുള്ള സന്ദർശക വീസയ്ക്ക് 15 പൗണ്ടും (1500 രൂപയിലേറെ) വിദ്യാർഥി വീസകൾക്ക് 127 പൗണ്ടുമാണ് (13,000 രൂപയിലേറെ) വർധിപ്പിച്ചത്. ഇതോടെ സന്ദർശക വീസയുടെ അപേക്ഷാ ഫീസ്‌ 115 പൗണ്ടും (11,000 രൂപയിലേറെ) വിദ്യാർഥി വീസകളുടെ അപേക്ഷകൾക്ക് ഈടാക്കുന്ന തുക 490 പൗണ്ടുമായും (50,000 രൂപയിലേറെ) ഉയർന്നു.

വീസ ഫീസ് നിരക്കിൽ വർധനയുണ്ടാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലയിലെ ശമ്പളം കൂട്ടാന്‍ ലക്ഷ്യമിട്ടാണ്‌ നിരക്ക് വര്‍ധനവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്‌, ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് അടക്കം മറ്റ് സേവനങ്ങൾക്കുള്ള ഫീസുകളിലും വർധനവുണ്ടാകും. വർധനവ് നിലവിൽ വരുന്നതോടെ ഒരു ബില്ല്യൺ പൗണ്ട് സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ജോലിസംബന്ധവും സന്ദര്‍ശക ആവശ്യങ്ങള്‍ക്കുമായുള്ള വീസകളുടെ നിരക്കിൽ 15 ശതമാനവും വിദ്യാർഥി വീസകളുടെ നിരക്കിൽ 20 ശതമാനത്തിന്റെയും വർധനവുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.