1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2021

സ്വന്തം ലേഖകൻ: ശൈത്യകാലത്തെ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി യുകെയിലെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കാൻ സർക്കാർ ആലോചന. വിദ്യാഭ്യാസ സെക്രട്ടറി നദീം സഹാവിയാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. നിലവിൽ ഇംഗ്ലണ്ടിലെ സ്കൂളുകളിൽ മാസ്ക് നിർബന്ധമല്ല. മാസ്ക് ധരിക്കാൻ അധ്യാപകർ കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നുണ്ടെങ്കിലും നിയമം മൂലം നിർബന്ധമാക്കിയിട്ടില്ല.

ഇതു മാറ്റി സ്കൂളുകളിൽ മാസ്ക് ധരിക്കുന്നതു നിർബന്ധമാക്കാനാണ് ആലോചന. സ്കൂളുകളും യൂണിവേഴ്സിറ്റികളും പൂർണമായും സാധാരണ രീതിയിലുള്ള വിദ്യാഭ്യാസ നടപടികളിലേക്കു കടക്കുകയും മറ്റൊരു തരംഗത്തിനുള്ള സാധ്യത ഏറെയാണെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുകയും ചെയ്യുന്ന സാഹചര്യത്തിലാണു പുതിയ നീക്കം.

12 വയസിനും 15 വയസിനും മധ്യേ പ്രായമുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് വാക്സീനും സർക്കാർ ഓഫർ ചെയ്യുന്നുണ്ട്. ഇതിനു പുറമേ മാസ്ക് കൂടി നിർബന്ധമാക്കി വിന്ററിലെ പുതിയൊരു തരംഗത്തിനു തടയിടാമെന്നാണ് കണക്കുകൂട്ടൽ.

കുട്ടികൾക്ക് കോവിഡ് പോസറ്റീവായാൽ പത്തുദിവസത്തെ ഐസോലേഷൻ നിർബന്ധമാണ്. എന്നാൽ ഇവരുമായി സമ്പർക്കം പുലർത്തിയിട്ടുള്ള സഹപാഠികൾ, കൂട്ടുകാർ, അധ്യാപകർ, സഹോദരങ്ങൾ, മാതാപിതാക്കൾ എന്നിവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ക്വാറന്റീനിൽ പോകേണ്ടതില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.