1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2022

സ്വന്തം ലേഖകൻ: യുക്രൈനിലെ ഇന്ത്യൻ പൗരന്മാരോട് എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന മുന്നറിയിപ്പു മായി ഇന്ത്യൻ എംബസി. കീവും ഖാർകീവും ആക്രമിക്കപ്പെട്ട കഴിഞ്ഞയാഴ്ചയും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. ഒരാഴ്ചയ്‌ക്കിടെ രണ്ടാം തവണയാണ് ഇന്ത്യൻ പൗരന്മാരോട് യുക്രെയ്‌നിൽ നിന്ന് പുറത്തുകടക്കണമെന്ന നിർദ്ദേശം നൽകുന്നത്. അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും എംബസി നൽകിയിട്ടുണ്ട്.

വിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച മാർഗ്ഗനിർദേശം പുറത്തിറക്കിയത്. വിദ്യാർത്ഥികൾ അടക്കമുള്ള എല്ലാവരും യുക്രൈൻ വിടണം എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. യുക്രൈനിലെ ഇന്ത്യക്കാർക്ക് അതിർത്തി കടക്കാനുള്ള മാർഗ നിർദേശങ്ങൾ ഇന്ത്യൻ എംബസി പുറത്തിറക്കിയിരുന്നു. ഹങ്കറി, സ്ലോവാക്യ, മോൾഡോവ, പോളണ്ട്, റൊമാനിയ അതിർത്തികൾ വഴി പുറത്ത് കടക്കാനാണ് നിർദേശം.

പാസ്പോർട്ട്, റസിഡന്റ് പെർമിറ്റ്‌, സ്റ്റുഡന്റ് കാർഡ് എന്നിവ കൈയിൽ കരുതണം. ആവശ്യമായ ഇടങ്ങളിൽ ട്രാൻസിറ്റ് വീസ എടുക്കണമെന്നും നിർദേശമുണ്ട്. ഈ മാസം 19-ാം തീയതി എംബസിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഏതാനും പേർ യുക്രെയ്‌ന് പുറത്ത് കടന്നിരുന്നു. ഇന്ന് വീണ്ടും പുതിയ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നതെന്നും എംബസി അറിയിച്ചു. റഷ്യ ഡ്രോൺ ആക്രമണം ശക്തമാക്കുമെന്ന സൂചനയാണ് എംബസി പങ്കുവെയ്‌ക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.