
സ്വന്തം ലേഖകൻ: റഷ്യന്‍ സേന ഉപേക്ഷിച്ചുപോയ സൈനിക ടാങ്കുകള്‍ക്ക് മുകളില്‍ കയറി ആഹ്ലാദം പ്രകടിപ്പിച്ച് യുക്രൈനിലെ ജനങ്ങള്‍. ഹാര്‍കിവില്‍ റഷ്യന്‍ സേന ഉപേക്ഷിച്ചുപോയ ടാങ്കുകള്‍ മഞ്ഞിനു മുകളിലൂടെ ഓടിച്ച് ആഹ്ലാദ പ്രകടനം നടത്തുന്ന യുക്രൈന്‍ പൗരന്മാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
‘യുക്രൈനിന്റെ മഹത്വം..! ഞങ്ങള്‍ അത് ചെയ്തിരിക്കുന്നു. റഷ്യന്‍ സേനയുടെ സൈനിക ടാങ്കായ T80BVMന്റെ മുകളില്‍ കയറി മാതൃഭാഷയില്‍ അവര്‍ ആഹ്ലാദത്തോടെ സംസാരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
ഫെബ്രുവരി 24 മുതലാണ് റഷ്യന്‍ സേന യുക്രൈനില്‍ ആക്രമണം ആരംഭിച്ചത്. റഷ്യയെ ഞെട്ടിച്ചുകൊണ്ട് യുക്രൈന്‍ സേന ചെറുത്തുനിന്നതോടെ രാജ്യത്തിന്റെ പലഭാഗത്തും ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ടാങ്കുകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. യുദ്ധത്തില്‍ പിടിക്കപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്ത റഷ്യന്‍ സൈനികരാണ് ഇവ ഉപേക്ഷിച്ചതെന്ന് യുക്രൈനികള്‍
അവകാശപ്പെടുന്നത്.
ടാങ്കുകള്‍ കെട്ടിവലിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചിലരാവട്ടെ ടാങ്കുകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലേലത്തിനായി വച്ചു. റഷ്യന്‍ ടാങ്കുകളും കവചിത വാഹനങ്ങളും പിടിച്ചെടുക്കുന്നവര്‍ക്കു യുക്രൈന്‍ അഴിമതിവിരുദ്ധ ഏജന്‍സി ആദായനികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല