1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2022

സ്വന്തം ലേഖകൻ: ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവദുരന്തം നടന്ന ചെര്‍ണോബില്‍ ആണവനിലയം പിടിച്ചടക്കി റഷ്യന്‍ സൈന്യം. ആണവനിലയത്തിന്‍റെ നിയന്ത്രണവും ഏറ്റെടുത്തു. ആണവനിലയത്തിന്‍റെ അധികൃതരെയും അവിടത്തെ ഉദ്യോഗസ്ഥരെയും റഷ്യന്‍ സൈന്യം ബന്ദികളാക്കി.

കരമാര്‍ഗം മൂന്നു വശത്തുനിന്നും, അതിനു പുറമേ ആകാശത്തുനിന്നും കടലില്‍ നിന്നും ഒരേസമയം യുക്രൈയ്നെ ആക്രമിക്കുന്ന റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ മേഖല പിടിച്ചെടുത്തു. രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പ് സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ആക്രമണമായി ഇതു മാറിക്കഴിഞ്ഞു.
1986ല്‍ ആണവദുരന്തമുണ്ടായ നഗരമാണ് ചെര്‍ണോബില്‍. റഷ്യന്‍ നിയന്ത്രണത്തില്‍ ആണവനിലയസുരക്ഷ ഉറപ്പില്ലെന്നാണ് യുക്രൈയ്ന്റെ പ്രതികരണം.

തലസ്ഥാനമായ കീവിനു 15 കിലോമീറ്ററകലെ ഗോസ്റേറാമില്‍ വിമാനത്താവളം റഷ്യ പിടിച്ചു. തലസ്ഥാന നഗരിയിൽ സൈന്യം പ്രവേശിച്ചതായി സ്ഥിരീകരിക്കാത്ത് റിപ്പോർട്ടുകളുണ്ട്. യുക്രൈയ്നിലെ ഡോണ്‍ബാസില്‍ സൈനിക ദൗത്യം ആരംഭിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് കീവ്, ഹര്‍കീവ് എന്നിവയടക്കം 12 നഗരങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയത്.

യുക്രൈയ്നിന്റെ കിഴക്ക്, വടക്ക്, തെക്ക് മേഖലകളില്‍ ആക്രമണമുണ്ടായി. ബെലാറൂസില്‍നിന്നു വടക്കന്‍ യുക്രൈയ്നിലെ ചെര്‍ണീവിലേക്കു കരസേന കടന്നുകയറി. കരിങ്കടല്‍, അസോവ് കടല്‍ എന്നിവിടങ്ങളിലൂടെ റഷ്യന്‍ നാവികസേനയും യുക്രൈയ്നില്‍ ആക്രമണം നടത്തുകയാണ്.

83 സേനാ താവളങ്ങള്‍ നശിപ്പിച്ചതായി റഷ്യ അവകാശപ്പെടുന്നു.നിലവിൽ യുക്രൈയ്നിലെ മറ്റു നാല് ആണവനിലയങ്ങൾ സുരക്ഷിതമായി പ്രവർത്തിക്കുന്നു. ചെർണോബിലിലെ ആണവ അവശിഷ്ടങ്ങൾ അവിടെത്തന്നെ സൂക്ഷിച്ചിരിക്കുകയുമാണ്. റഷ്യ നിയന്ത്രണം ഏറ്റെടുത്താൽ ചെർണോബിലെ ആണവ അവശിഷ്ടങ്ങൾ സുരക്ഷിതമായിത്തന്നെ തുടരുമോ എന്ന ആശങ്കയും നാറ്റോ രാജ്യങ്ങളടക്കം ഉന്നയിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.