1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2022

സ്വന്തം ലേഖകൻ: യുക്രൈയ്നുമായി ചർച്ച നടത്താൻ തയാറെന്ന് അറിയിച്ച് റഷ്യ. യുക്രൈയ്ന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും റഷ്യൻ വാർ‌ത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബെലാറൂസിൽവച്ചു ചർച്ച നടത്താമെന്നാണു റഷ്യയുടെ നിലപാട്. ചർച്ചയ്ക്കായി റഷ്യൻ സംഘം ബെലാറൂസിലെത്തി. റഷ്യൻ പ്രസിഡന്റ് വ്ലാ‍ഡിമിർ പുട്ടിന്റെ പ്രതിനിധികളും സംഘത്തിലുണ്ട്.

എന്നാൽ റഷ്യ നടത്തുന്നത് നരഹത്യയാണെന്നും ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്‌കി പ്രതികരിച്ചു. റഷ്യ ആക്രമണം നടത്തുന്നത്‌ ബെലാറസില്‍ നിന്നാണ്. അവിടെ വെച്ച് ചര്‍ച്ച നടത്താന്‍ കഴിയില്ലെന്നും സെലെന്‍സ്‌കി വ്യക്തമാക്കി. ഇതിന് പകരമായി വാഴ്സോ, ഇസ്താംബുള്‍ എന്നിവിടങ്ങളില്‍വെച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സെലെന്‍സ്‌കി പറഞ്ഞു.

യുക്രൈയ്‌ൻ നഗരങ്ങളിലെ റഷ്യൻ ആക്രമണങ്ങൾ രാജ്യാന്തര ട്രിബ്യൂണൽ അന്വേഷിക്കണമെന്നും റഷ്യൻ അധിനിവേശത്തെ ഭരണകൂട ഭീകരതയായി അപലപിക്കുന്നെന്നും സെലെൻസ്‌കി വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ജനവാസമേഖലകളിൽ ആക്രമണം നടത്തുന്നില്ലെന്ന റഷ്യയുടെ അവകാശവാദത്തെയും അദ്ദേഹം തള്ളി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.