1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2022

സ്വന്തം ലേഖകൻ: റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ തു​ട​ർ​ന്ന് യുദ്ധകലുഷിതമായ​ യു​ക്രെ​യ്​​നി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ തുടർപഠനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ അനിശ്ചിതത്വത്തിൽ. യുക്രൈന്‍റെ അ​ഞ്ച്​ അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ൽ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്കർ പ്ര​ഖ്യാ​പിച്ചിരുന്നു. എന്നാൽ, ഈ തീരുമാനത്തെ എതിർക്കുകയാണ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും.

മറ്റ് രാജ്യങ്ങളിൽ പഠിപ്പിക്കുമെന്ന വാഗ്ദാനം പ്രായോഗികല്ലെന്ന് ഒഡേസ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി വിദ്യാർഥി അപർണ വേണുഗോപാൽ പറയുന്നു. യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് ഇപ്പോൾ നടക്കുന്നുണ്ട്. വീടുകളിൽ നിന്നും ആശുപത്രികളിൽ നിന്നും ബങ്കറുകളിൽ നിന്നുമായാണ് അധ്യാപകർ ക്ലാസെടുക്കുന്നത്. എന്നാൽ, തുടർപഠന കാര്യത്തിൽ ഇന്ത്യൻ ഗവർമെന്‍റിന്‍റെ ഭാഗത്തുനിന്ന് കൃത്യമായ ഒരു തീരുമാനം ഉണ്ടായിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ഹം​ഗ​റി, റു​മാ​നി​യ, ക​സാ​ഖ്സ്താ​ൻ, പോ​ള​ണ്ട്, ചെ​ക്ക്​ റി​പ്പ​ബ്ലി​ക്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​​ന്‍റെ സാ​ധ്യ​ത​യാ​ണ്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, വ​ൻ തു​ക ഫീ​സ്​ കൊ​ടു​ത്ത്​ പ​ഠി​ക്കേ​ണ്ട രാ​ജ്യ​ങ്ങ​ളാ​ണ്​ ഇ​വ അ​ഞ്ചും. റു​മാ​നി​യ​യി​ൽ ​മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​ന്​ പ്ര​തി​വ​ർ​ഷം 20 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വെ​ന്ന്​ യു​ക്രെ​യ്നി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

മ​റ്റ്​ നാ​ല്​ രാ​ജ്യ​ങ്ങ​ളി​ലും ശ​രാ​ശ​രി 15 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്​ വാ​ർ​ഷി​ക ഫീ​സ്. ഇ​ന്ത്യ​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഫീ​സ്​ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ല്ലൊ​രു ശ​ത​മാ​നം കു​ട്ടി​ക​ളും യു​ക്രെ​യ്​​നി​ൽ​ എ​ത്തി​യ​ത്. യു​ക്രെ​യ്​​നി​ൽ പ​ര​മാ​വ​ധി നാ​ല്​ ല​ക്ഷം രൂ​പ​യാ​ണ് വാ​ർ​ഷി​ക ഫീ​സ്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞ അ​ഞ്ച്​ രാ​ജ്യ​ങ്ങ​ളി​ലും യു​ക്രെ​യ്​​നെ അ​പേ​ക്ഷി​ച്ച്​ ജീ​വി​ത​ച്ചെ​ല​വും ഉ​യ​ർ​ന്ന​താ​ണ്. ഇ​ന്ത്യ​യി​ലെ ഫീ​സ്​ താ​ങ്ങാ​നാ​കാ​തെ യു​ക്രെ​യ്​​നി​ലെ​ത്തി​യ ത​ങ്ങ​ളെ അ​തി​നെ​ക്കാ​ൾ ഉ​യ​ർ​ന്ന ഫീ​സി​ൽ പ​ഠി​ക്കാ​ൻ മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​ടു​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

കേരളത്തിൽ തന്നെ പഠിക്കാൻ അവസരം നൽകണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നില്ലെന്ന് അപർണ വേണുഗോപാൽ പറയുന്നു. ഇന്ത്യയിൽ എവിടെയെങ്കിലും പഠിക്കാൻ അവസരം നൽകിയാൽ മതി. മിഡിൽക്ലാസ് ഫാമിലിക്ക് സങ്കൽപ്പിക്കാവുന്നതിലും വലിയ ഫീസാണ് ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ. ആ ഒരു സാഹചര്യത്തിലാണ് യുക്രൈനിലേക്ക് വിദ്യാർഥികൾ തങ്ങളുടെ വലിയ ലക്ഷ്യം സാക്ഷാത്കരിക്കാൻ പോകുന്നതെന്നും അപർണ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.