1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2022

സ്വന്തം ലേഖകൻ: റഷ്യൻ ആക്രമണത്തിനെതിരെയുള്ള യുക്രൈയ്‌ന്റെ പോരാട്ടം തുടരുകയാണ്. യുക്രൈയ്‌നിൽ നിന്നുള്ള നിരവധി വീഡിയോകൾ പുറത്തുവന്നിരുന്നു. അത്ഭുത രക്ഷപെടലിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റഷ്യൻ ടാങ്കർ, എതിർ ദിശയിൽ സഞ്ചരിക്കുന്ന യുക്രൈയ്ൻ പൗരന്റെ കാറിന്റെ മുകളിലൂടെ കയറ്റുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

യുക്രൈയ്ൻ പൗരന്റെ വാഹനത്തിലേക്ക് ടാങ്കർ മനഃപ്പൂർവ്വം ഇടിച്ചു കയറ്റുകയായിരുന്നു. തകർന്ന കാറിൽ നിന്നും രക്ഷപെടുന്ന യുക്രൈയ്ൻ പൗരനെ മറ്റൊരു വീഡിയോയിൽ കാണാനാകും. ഒരു വയോധികനായിരുന്നു കാറിൽ ഉണ്ടായിരുന്നത്. അപകടം ശ്രദ്ധയിൽപ്പെട്ടെത്തിയ ഒരുകൂട്ടം ആളുകളുടെ ശ്രമഫലമായിട്ടാണ് കാറിലുണ്ടായിരുന്ന വയോധികനെ രക്ഷെപെടുത്തിയത്.

യുക്രൈയ്‌ന്റെ തലസ്ഥാനമായ കീവിൽ വലിയ രീതിയിൽ ആളപായം ഉണ്ടായതായാണ് റിപ്പോർട്ട്. ഇതിന്റെ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യാഴാഴ്ചയാണ് യുക്രൈയ്‌നിലേക്ക് അക്രമം അഴിച്ചുവിട്ടത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്യൻ രാജ്യത്തിന് നേരെ നടക്കുന്ന ഏറ്റവും വലിയ യുദ്ധമാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.