1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2022

സ്വന്തം ലേഖകൻ: റഷ്യൻ പ്രസിഡന്റ് പുട്ടിൻ യുക്രൈൻ അധിനിവേശം അവസാനിപ്പിക്കുകയോ യുക്രൈൻ സേന വിജയം കൈവരിക്കുകയോ ചെയ്യുന്നതുവരെ അമേരിക്കൻ ജനത ഗ്യാസിന് അമിതവില നൽകാൻ തയാറാകുമെന്ന് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു

മാഡ്രിഡിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഈ അഭിപ്രായം മാധ്യമപ്രവർത്തകരെ അറിയിച്ചത്. റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു

നാലു മാസം പിന്നിട്ട യുദ്ധം അവസാനിക്കുന്നതിനു എത്ര സമയം എടുക്കുമെന്നു പ്രവചിക്കാൻ ആകില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു. അമേരിക്കയിൽ ഗ്യാസിന്റെ ശരാശരി വില ഗ്യാലൻ അഞ്ച് ഡോളറിൽ എത്തിനിൽക്കുന്നു. ഇത് സർവകാല റെക്കോർഡാണ്!

നാഷനൽ റിസർവിൽ നിന്നും നല്ലൊരു പങ്ക് ക്രൂഡോയിൽ വിട്ടു നൽകിയിട്ടും ഫെഡറൽ ടാക്സിന് മൂന്നു മാസത്തെ അവധി നൽകിയിട്ടും ഗ്യാസ് വിലയിൽ കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് അമേരിക്കയിലെ സാധാരണക്കാർക്കും അതേസമയം ഗവൺമെന്റിനും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നത്. ഇതിനെ തുടർന്ന് സ്വന്തം പാർട്ടിയിൽ നിന്നുതന്നെ ബൈഡന് വിമർശനം നേരിടേണ്ടി വരികയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.