1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2019

സ്വന്തം ലേഖകന്‍: അല്‍ഖാഇദ തലവനായിരുന്ന ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ. കൊല്ലപ്പെട്ട അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി കരിമ്പട്ടികയില്‍പെടുത്തി. ഇതോടെ ഇദ്ദേഹത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കപ്പെടുകയും ലോകവ്യാപക യാത്രാ വിലക്ക് നിലവില്‍ വരികയും ചെയ്തു. രക്ഷാസമിതിയിലെ ഐഎസ്അല്‍ഖാഇദ ഉപരോധ കമ്മിറ്റിയാണ് നടപടിയെടുത്തത്.

ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന് ശേഷം അല്‍ഖാഇദ തലവനായ അയ്മന്‍ അല്‍ സവാഹിരിയുടെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെടുന്നയാളാണ് ഹംസ ബിന്‍ ലാദന്‍. ഇയാളെക്കുറിച്ചു വിവരം നല്‍കുന്നതിന് 7 കോടി രൂപ അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് യുഎന്‍ നടപടി. ഹംസയുടെ പൗരത്വം റദ്ദാക്കിയതായി സൗദി അറേബ്യയും അറിയിച്ചിരുന്നു. അല്‍ ഖാഇദയുടെ ശക്തനായ നേതാവാണ് ഹംസയെന്നും ആക്രമണങ്ങള്‍ നടത്താന്‍ അനുയായികള്‍ക്ക് ഇയാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യു.എന്‍ രക്ഷാസമിതി വ്യക്തമാക്കി.

ആയുധ ഉപരോധവും യാത്ര വിലക്കും ഏര്‍പ്പെടുത്താനും ഹംസയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആയുധ ഉപരോധ പ്രകാരം മറ്റു രാജ്യങ്ങള്‍ നേരിട്ടോ ഇടനിലക്കാര്‍ മുഖേനയോ കരിമ്പട്ടികയി ല്‍ ഉള്‍പ്പട്ട ഭീകരര്‍ക്കോ സംഘടനകള്‍ക്കോ ആയുധങ്ങള്‍ കൈമാറുന്നത് നിരോധിച്ചിട്ടുണ്ട്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും ലോകരാഷ്ട്രങ്ങള്‍ക്ക് ബാധ്യതയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.