1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2017

സ്വന്തം ലേഖകന്‍: ഇറാഖിലെ അവസാന ഇസ്ലാമിക് സ്റ്റേറ്റ് നഗരമായ ഹവിജയില്‍ 78,000 പേര്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയതായി യുഎന്‍. വടക്കന്‍ ഇറാഖില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പിടിയിലുള്ള ഹവിജ തിരിച്ചു പിടിക്കാന്‍ സുരക്ഷാ സേന ഒരുങ്ങുമ്പോഴാണ് യുഎന്‍ വാര്‍ത്ത പുറത്തുവിട്ടത്. ഹവിജ തിരിച്ചുപിടിക്കാന്‍ സെപ്റ്റംബര്‍ 21 മുതല്‍ ഇറാഖ് സൈന്യം കടുത്ത ശ്രമത്തിലാണ്.

ഏതു വിധേനയും നഗരം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ ഇറാഖ് സൈന്യം ആരംഭിച്ചതിനു പിന്നാലെ ജനങ്ങള്‍ അവിടെ നിന്ന് ഒഴിഞ്ഞു പോകാന്‍ തുടങ്ങി. ആദ്യ ആഴ്ചയില്‍ ഏഴായിരത്തോളം പേര്‍ പലായനം ചെയ്തു. ഇപ്പോള്‍ വരെ 12,500ല്‍ പരം ആളുകളാണ് ഹവിജയില്‍നിന്നു രക്ഷപ്പെട്ടതെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ വക്താവ് ജെന്‍സ് ലാര്‍കെ അറിയിച്ചു.

എന്നാല്‍ ആളുകള്‍ രക്ഷപ്പെടുന്നത് തടയാന്‍ നഗരത്തിനു ചുറ്റും ഭീകരര്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കള്‍ കാരണം നിരവധി പേര്‍ രക്ഷപ്പെടാന്‍ മടിക്കുന്നുണ്ടെന്നും ലാര്‍കെ വ്യക്തമാക്കി. നിലവില്‍ ഹവിജയാണ് ഇറാഖില്‍ ഐഎസിന്റെ പിടിയുള്ള അവസാന നഗരം. 2014 ലാണ് ഇറാഖി സൈന്യത്തിന്റെ കൈയില്‍നിന്ന് ഹവിജ ഭീകരരുടെ കൈവശം എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.