1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2016

സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരം മുറുകുന്നു, രംഗത്ത് മൂന്നു വനിതകള്‍. നിലവിലെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഡിസംബറില്‍ വിരമിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടത്തുക. ന്യൂസിലാന്‍ഡ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്കാണ് വനിതാ സ്ഥാനാര്‍ഥികളില്‍ മുന്‍പന്തിയില്‍.

തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യ, ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളെ രക്ഷാ സമിതിയില്‍ സ്ഥിരാംഗങ്ങള്‍ ആക്കുന്നതിന് ശ്രമം നടത്തുമെന്ന് ഹെലന്‍
ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒപ്പം രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളെ രക്ഷാ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും നിലവില്‍ യു.എന്‍ വികസന പരിപാടികളുടെ മേധാവിയായ ഹെലന്‍ പറഞ്ഞു.

യുനെസ്‌കോ മേധാവിയും ബള്‍ഗേറിയക്കാരിയുമായ ഇറിന ബൊകോവ, അഭയാര്‍ത്ഥി വിഭാഗം ഹൈക്കമ്മീഷണറും പോര്‍ചുഗല്‍ സ്വദേശിനിയുമായ അന്റോനീയോ ഗട്ടേറെസ് എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു വനിതകള്‍.. നാലു പുരുഷന്മാരും മത്സരക്കാനായി രംഗത്തുണ്ട്. നിലവില്‍ യു.എന്നിലെ സുപ്രധാനമായ ഒമ്പത് പദവികള്‍ കൈകാര്യം ചെയ്യുന്നത് പുരുഷന്മാരാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.