1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2024

സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങള്‍ ഏകീകൃത വിനോദസഞ്ചാരവീസ നടപ്പാക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് ഖത്തര്‍ ടൂറിസം പ്രസിഡന്റ് സഅദ് ബിന്‍ അലി അല്‍ ഖര്‍ജി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഏകീകൃതവീസ നടപ്പാകും. ഇക്കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍തമ്മില്‍ നടത്തുന്നചര്‍ച്ചകളും തയ്യാറെടുപ്പുകളുമെല്ലാം അവസാനഘട്ടത്തിലാണ്. എല്ലാ ഭാഗത്തുനിന്നും മികച്ചപ്രതികരണങ്ങളാണ് ലഭിക്കുന്നത്.- അദ്ദേഹം പറഞ്ഞു.

ഏകീകൃത വിനോദസഞ്ചാരവീസ നിലവില്‍വന്നാല്‍ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒറ്റവീസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനാവും. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാര്‍ കഴിഞ്ഞവര്‍ഷം മസ്‌കറ്റില്‍ നടത്തിയ നാല്‍പ്പതാമത് യോഗത്തിലാണ് ഏകീകൃത വീസയ്ക്ക് അംഗീകാരം നല്‍കിയത്.

കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക, ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍സമയം ചെലവഴിക്കുന്നതിന് സൗകര്യമൊരുക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഇതുവഴി സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനാവുമെന്നാണ് വിലയിരുത്തല്‍. പദ്ധതി ഔദ്യോഗികമായി നടപ്പാക്കുന്നതിന് മുന്‍പ് ട്രയല്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ഖത്തര്‍ ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സഅദ് ബിന്‍ അലി അല്‍ ഖര്‍ജി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.