
സ്വന്തം ലേഖകൻ: കേന്ദ്ര ബജറ്റ് 2021ല്‍ സ്വകാര്യ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും പരമാവധി ഉപയോഗകാലം നിശ്ചയിച്ചു. സ്വകാര്യ വാഹനങ്ങല്‍ക്ക് പരമാവധി 20 വര്‍ഷമാണ് ഉപയോഗ കാലം. വാണിജ്യ വാഹനങ്ങള്‍ക്ക് ഇത് 15 വര്‍ഷമാണ്. വ്യക്തികളുടെ താത്പര്യം അനുസരിച്ച് മാത്രമാണ് പോളിസി നടപ്പാക്കുക. 2022 ഏപ്രില്‍ ഒന്നുമുതലാണ് സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുക.
ഇന്ത്യയില്‍ പുതിയ സ്‌ക്രാപ്പിങ്ങ് പോളിസി വരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വാഹന വിപണിയുമായി ബന്ധപ്പെട്ട നിര്‍ണായക പോളിസി ഇനിമുതല്‍ പ്രാബല്യത്തില്‍ വരും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പരമാവധി കൂട്ടാനും മലിനീകരണം തടയാനുമാണ് പുതിയ പോളിസി എന്നാണ് കേന്ദ്രം പറയുന്നത്.
ബജറ്റ് അവതരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികളും നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.
മാര്‍ച്ച് 2022 ഓടെ പതിനൊന്നായിരം കിലോമീറ്റര്‍ ദേശീയപാത വികസനം നടപ്പിലാക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. 3500 കിലോമീറ്റര്‍ ദേശീയപാത വികസനം 3 ലക്ഷം കോടി ചെലവഴിച്ച് തമിഴ്‌നാട്ടില്‍ നടത്തുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം തന്നെ തുടങ്ങുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 1100 കിലോമീറ്റര്‍ ദേശീയപാതാ വികസനം 65000 കോടി ചെലവഴിച്ച് കേരളത്തില്‍ നടപ്പാക്കും. ഇതില്‍ 600 കിലോമീറ്റര്‍ മുംബൈ കന്യാകുമാരി കോറിഡോറിന് പ്രധാന്യം നല്‍കിയാണ് ചെയ്യുക.
675 കിലോമീറ്റര്‍ ദേശീയപാത വികസനം പശ്ചിമ ബംഗാളില്‍ 25000 കോടി ചെലവഴിച്ച് നടത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ചരിത്രത്തിലാദ്യമായി രാജ്യത്ത് പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. ഇതിനായി ടാബുമായാണ് നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ എത്തിയത്. എം.പിമാര്‍ക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല