1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2023

സ്വന്തം ലേഖകൻ: നാഷ്ണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ വഴി പണമിടപാട് നടത്തുന്നത് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ്. യുപിഐ ഇടപാടുകളുടെ 78% ഇടപാടുകളും 500 രൂപയിൽ താഴെയുള്ളവയാണ്. കഴിഞ്ഞ വർഷം നടന്ന 868 കോടി രൂപയുടെ ഇടപാടുകളിൽ 687 കോടി രൂപയുടെ ഇടപാടുകളും 500 രൂപയ്ക്ക് താഴെയുള്ളവയായിരുന്നു. അതായത് സാധാരണക്കാരാണ് യുപിഐ ഉപയോഗിക്കുന്നവരിൽ കൂടുതലും. യുപിഐ വഴി പണമയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.

പണം വാങ്ങുന്ന സമയത്ത് നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് തന്നെയാണ് പണമയക്കുന്നതെന്ന് നോക്കി ഉറപ്പ് വരുത്തണം. യുപിഐ ഐഡി നൽകുന്ന സമയക്ക് കൃത്യമാണോ എന്ന് നോക്കി ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും. അതുപോലെ തന്നെ പണമയക്കുമ്പോൾ നിങ്ങൾ പണമയക്കുന്ന വ്യക്തിയുടെ യുപിഐ ഐഡി ശരിയാണോ എന്ന് വേരിഫൈ ചെയ്തതിന് ശേഷം മാത്രം പണമയക്കുക.

കടയിൽ കയറി ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് പണം നൽകുമ്പോൾ നാം സ്‌കാൻ ചെയ്ത ക്യൂആർ കോഡ് ശരിതന്നെയെന്ന് ഉറപ്പ് വരുത്തുക. പല തട്ടിപ്പുകാരും ക്യൂആർ കോഡ് മാറ്റിവച്ച് പണം തട്ടാറുണ്ട്. ക്യുആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ കടയുടമയുടെ യുപിഐ ഐഡി കാണും. ഇത് കടയുടമയോട് തന്നെ ചോദിച്ച് ശരിതന്നെയെന്ന് ഉറപ്പ് വരുത്തുക.

യുപിഐ പിൻ

നിങ്ങളുടെ യുപിഐ പിൻ ഒരു കാരണവശാലും ആരുമായും ഷെയർ ചെയ്യാതിരിക്കുക.

പല യുപിഐ ആപ്പുകൾ ഉപയോഗിക്കാതിരിക്കുക

ഒന്നിൽ കൂടുതൽ യുപിഐ ആപ്പുകൾ ഉപയോഗിക്കരുതെന്നാണ് ബാങ്ക് ബസാർ ഡോട്ട് കോം സിഇഒ ആദിൽ ഷെട്ടി പറയുന്നത്. പല യുപിഐ ആപ്പുകൾ ഉപയോഗിക്കുന്ന പണമിടപാടുകളിൽ പിഴവ് വരുന്നതിന് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്

എസ്എംഎസായും ഇമെയിൽ വഴിയുമെല്ലാം വരുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ചിലപ്പോൾ ബാങ്ക് അധികൃതരെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ ഫോൺ വിളിച്ച് ഒടിപിയും മറ്റും ആവശ്യപ്പെട്ടാൽ അത് നൽകരുത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.