1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2021

സ്വന്തം ലേഖകൻ: പതിറ്റാണ്ടുകൾ നീണ്ട ആധിപത്യം അവസാനിപ്പിച്ച്​ സൈനിക പിന്മാറ്റത്തിനൊരുങ്ങുന്ന അമേരിക്ക വീണ്ടും അഫ്​ഗാനിസ്​താൻ ആക്രമിച്ചേക്കുമെന്ന്​ സൂചന. അടുത്ത സെപ്​റ്റംബർ 11നകം എല്ലാ സൈനികരെയും അഫ്​ഗാനിസ്​താനിൽനിന്ന്​ പിൻവലിക്കുമെന്നായിരുന്നു പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ പ്രഖ്യാപനം.

എന്നാൽ, യു.എസ്​ സൈന്യം മടങ്ങുന്നതോടെ കരുത്തരായ താലിബാൻ കാബൂൾ ഉൾപെടെ പിടിക്കുമെന്ന ഭീഷണി നിലനിൽക്കുകയാണ്​. നിലവിൽ പിന്മാറ്റത്തിനു ശേഷം അഫ്​ഗാൻ ഔദ്യോഗിക ഭരണകൂടത്തിന്​ സൈനിക സഹായം നൽകാൻ യു.എസ്​ വ്യവസ്​ഥ ചെയ്​തിട്ടില്ല.

എന്നാൽ, താലിബാൻ പൂർണ നിയന്ത്രണത്തിലാക്കിയാൽ അഫ്​ഗാനിസ്​താനിൽ തുടർന്നും അമേരിക്കൻ ലക്ഷ്യങ്ങൾ സംരക്ഷി​ക്കപ്പെടാൻ ആക്രമണമല്ലാതെ വഴിയില്ലെന്നാണ്​ പെന്‍റഗൺ നൽകുന്ന സൂചന. അതിനായി ബോംബർ വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച്​ ആക്രമണം നടത്തിയേക്കും.

നിലവിൽ അഫ്​ഗാനിസ്​താന്‍റെ ഗ്രാമീണ മേഖലകളിലേറെയും താലിബാൻ നിയന്ത്രണത്തിലാണ്​. ഇവിടങ്ങളിൽ നിലവിലെ ഔദ്യോഗിക സർക്കാറിന്​ പ്രവേശനം പോലുമില്ല. അത്​ അവശേഷിച്ച ഭാഗങ്ങളിലേക്ക്​ കൂടി വ്യാപിച്ചാൽ രാജ്യത്തിന്‍റെ സമ്പൂർണ നിയന്ത്രണം താലിബാന്​ നേടാം. നിലവിൽ സൈനിക പിന്മാറ്റത്തിനു പുറമെ വർഷങ്ങളായി അമേരിക്കൻ സേനയുടെ സഹായികളായി നിന്നവരെയും ഒഴിപ്പിക്കാൻ യു.എസ്​ നിർബന്ധിതരാണ്​. ഇവരെ താലിബാൻ വേട്ടയാടുമെന്ന ആശങ്കയാണ് വൈറ്റ് ഹൗസ് നേരിടുന്ന പ്രധാന വെല്ലുവിളി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.