1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2022

സ്വന്തം ലേഖകൻ: യുഎസിൽ 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള വിമാനസർവീസുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചു. ജനുവരി 19 മുതൽ യുഎസിലേക്കുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കുയോ പുനഃക്രമീകരിക്കുകയോ ചെയ്തതായി എയർ ഇന്ത്യ ട്വീറ്റിൽ അറിയിച്ചു. 5ജി സേവനം നടപ്പാക്കുമ്പോൾ വ്യോമയാന പ്രതിസന്ധി ഉണ്ടാകുമെന്നു യുഎസ് എയർലൈൻ മേധാവിമാർ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണു നടപടി.

റദ്ദാക്കിയതും വൈകുന്നതുമായ വിമാനസർവീസുകളുടെ വിവരങ്ങൾ എയർ ഇന്ത്യ തുടർച്ചയായി ട്വീറ്റ് ചെയ്യുന്നുണ്ട്. യുഎസ് സർക്കാർ നടപ്പാക്കുന്ന പുതിയ 5ജി സേവനങ്ങൾ വിമാന സർവീസിനെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. 15,000 വിമാനങ്ങൾ, 1.25 ദശലക്ഷം യാത്രക്കാർ, ചരക്കുഗതാഗതം എന്നിവയയെല്ലാം 5ജി ബാധിക്കുമെന്നു യുണൈറ്റഡ് എയർലൈൻസ് പറഞ്ഞു. റൺവേയുടെ അടുത്ത് 5ജി സംവിധാനങ്ങൾ സ്ഥാപിച്ചാൽ, 5ജി തരംഗങ്ങൾ വിമാനങ്ങളിലെ ആശയവിനിമയത്തിനു തടസ്സമുണ്ടാക്കും.

ടേക്ക് ഓഫ്, ലാൻഡിങ്, കാലാവസ്ഥാ നിരീക്ഷണം തുടങ്ങിയ സുപ്രധാന സുരക്ഷാ കാര്യങ്ങളെ 5ജി ദോഷകരമായി ബാധിക്കാമെന്നും യുണൈറ്റഡ് എയർലൈൻസ് ചൂണ്ടിക്കാട്ടി. 5ജി ഉപകരണങ്ങളുടെ പ്രവർത്തനം മൂലമുള്ള തടസത്തെ തുടർന്നു പലപ്പോഴും വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ വേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.