1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2017

സ്വന്തം ലേഖകന്‍: ലെസ്ബിയന്‍ ദമ്പതികള്‍ക്ക് വിവാഹ കേക്ക് നിഷേധിച്ച യുഎസ് ബേക്കറി ഉടമകള്‍ക്ക് വന്‍ പിഴ. 135,000 ഡോളര്‍ ദന്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസിലെ ഒറിഗോണ്‍ അപ്പീല്‍ കോടതി ഉത്തരവിട്ടു. 2013ലായിരുന്നു കേസിനാസ്പദമായ സംഭവം.

മെലിസ, ഏരണ്‍ ക്ലീന്‍ എന്നിവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്വീറ്റ് കേക്ക്‌സ് എന്ന ബേക്കറിക്കാണ് പിഴ വിധിച്ചിരിക്കുന്നത്. തങ്ങളുടെ മതവിശ്വാസം അനുസരിച്ചു ലെസ്ബിയന്‍ വിവാഹം അംഗീകരിക്കാനാവില്ലെന്നു ചുണ്ടിക്കാട്ടി സ്ത്രീകളുടെ ആവശ്യം ഇവര്‍ നിരാകരിക്കുകയായിരുന്നു. ഇതിനെതിരേ സ്ത്രീകള്‍ കോടതിയെ സമീപിച്ചു.

സ്ത്രീകള്‍ക്കു കേക്ക് നിഷേധിച്ചത് അവര്‍ക്ക് മാനസിക സംഘര്‍ഷത്തിനിടയാക്കിയെന്നും ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യം നിഷേധിച്ചുവെന്നും ചുണ്ടിക്കാട്ടിയ കോടതി, വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു. വിധിക്കെതിരേ ഒറിഗോണ്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബേക്കറി ഉടമകള്‍ അറിയിച്ചു.

2013 മുതല്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കേസില്‍, ബേക്കറി ഉടമകള്‍ക്കുവേണ്ടി അമേരിക്കയിലെ പ്രസിദ്ധ നിയമോപദേശ സ്ഥാപനമായ ഫസ്റ്റ് ലിബര്‍ട്ടിയാണ് കോടതിയില്‍ ഹാജരായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.