1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2022

സ്വന്തം ലേഖകൻ: വാക്സിനേഷന്‍ വര്‍ധിപ്പിക്കാനുള്ള തീവ്രശ്രമത്തില്‍ പുതിയ ബൈവാലന്റ് കോവിഡ് ബൂസ്റ്റര്‍ സ്വീകരിക്കുന്ന അമേരിക്കക്കാര്‍ക്ക് വൈറ്റ് ഹൗസ് പലചരക്ക് സാധനങ്ങള്‍ക്ക് കിഴിവ് വാഗ്ദാനം ചെയ്തത് വാർത്തയായി. CVS, Safeway, Winn-Dixie, അല്ലെങ്കില്‍ Rite Aid എന്നിവയില്‍ Omicron-നിര്‍ദ്ദിഷ്ട ഷോട്ട് ലഭിക്കുന്ന ആളുകള്‍ക്ക് ഈ ശൈത്യകാലത്ത് അവരുടെ വാങ്ങലുകള്‍ക്ക് 20 ഡോളര്‍ വരെയാണ് കിഴിവ് ലഭിക്കും.

ഈ വര്‍ഷത്തെ താങ്ക്‌സ്ഗിവിങ് ഡിന്നറിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതല്‍ ചിലവ് വരുമെന്ന് അടുത്തിടെ അമേരിക്കന്‍ ഫാം ബ്യൂറോ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ വാഗ്ദാനം പരക്കെ സ്വീകരിക്കപ്പെടുമെന്ന് കരുതുന്നു. ഈ ശൈത്യകാലത്ത് കോവിഡ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുന്നതിന് മുന്നോടിയായാണ് പുതിയ ബൂസ്റ്റര്‍ ഇന്‍സെന്റീവ് വരുന്നത്.

ഔദ്യോഗിക കണക്കു പ്രകാരം യുഎസില്‍ ഓഗസ്റ്റില്‍ സംഭവിച്ച കോവിഡ് മരണങ്ങളില്‍ 58 ശതമാനവും രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവരോ ബൂസ്റ്റര്‍ ഡോസ് എടുത്തവരോ ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ ആശങ്ക വേണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കാരണം ജനസംഖ്യയുടെ ഒരു വലിയ ഭാഗവും കുറഞ്ഞത് രണ്ട് ഡോസ് എങ്കിലും സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മരിക്കുന്ന വാക്‌സിനേറ്റഡ് ആളുകളുടെ എണ്ണവും കൂടുമെന്ന് ഇവര്‍ പറയുന്നു.

എന്നാല്‍ പ്രായമായവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ആണ് കോവിഡ് മരണങ്ങളില്‍ കൂടുതലായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് വൈറസുകള്‍ക്ക് ജനിതക വ്യതിയാനം സംഭവിച്ചതിനാല്‍ വാക്സീനുകളുടെ ഫലപ്രാപ്തി കുറയുന്നു എന്നതും സത്യമാണ്. അതുകൊണ്ടുതന്നെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് കൃത്യമായി ബൂസ്റ്ററുകള്‍ ഡോസുകള്‍ ആവശ്യമാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, കോവിഡ് മരണങ്ങളില്‍ 23 ശതമാനം മാത്രമായിരുന്നു വാക്‌സിനേഷന്‍ എടുത്തവര്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 42 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ആഴ്ചയില്‍ 8,000 ത്തോളം പേര്‍ കോവിഡ് ബാധിച്ച് മരിക്കുന്നിടത്ത് ഇപ്പോള്‍ ഓരോ ആഴ്ചയും ഏകദേശം 2,000 അമേരിക്കക്കാര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിക്കുന്നതെന്നും ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.