1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2022

സ്വന്തം ലേഖകൻ: തായ് വാൻ വിഷയവുമായി ബന്ധപ്പെട്ട് ചൈന-യുഎസ് ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാവുന്നതായി സൂചന. ചൈനയെ തകർക്കാൻ വഴികൾ തേടുകയാണ് അമേരിക്ക. ചൈന കൈയ്യടക്കി വെച്ചിരിക്കുന്ന ചിപ്പ് വിപണിയിൽ പതിയെ സ്വാധീനം നേടിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് അമേരിക്ക.

കഴിഞ്ഞ ദിവസം ചിപ്പുമായി ബന്ധപ്പെട്ട 280 മില്യൺ ഡോളറിന്റെ നിക്ഷേപ ബില്ലിലാണ് പ്രസിഡന്റ് ജോ ബെഡൻ ഒപ്പ് വെച്ചത്. പ്രാദേശികമായി ചിപ്പ് വ്യവസായം പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ ബിൽ. ഇതിലൂടെ അമേരിക്കയ്‌ക്ക് ചിപ്പ് വ്യവസായത്തിൽ കൂടുതൽ മേൽക്കൈ നേടാനാവുമെന്നാണ് പ്രതീക്ഷ.

ചിപ്പ് വ്യവസായത്തിന്റെ ഭാവി അമേരിക്കയിൽ നിർമ്മിക്കാൻ പോകുന്നുവെന്നാണ് ബില്ലിൽ ഒപ്പ് വെച്ചതിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. സ്മാർട്ട്ഫോണുകൾ, കമ്പ്യൂട്ടറുകൾ, ഓട്ടോമൊബൈലുകൾ വരെ എല്ലാത്തിനും ശക്തി പകരുന്ന ചിപ്പുകൾ ഉത്പ്പാദിപ്പിക്കുകയാണ് ലക്ഷ്യം.

അമേരിക്കൻ സ്പീക്കർ നാൻസി പെലോസി തായ്വാൻ സന്ദർശിച്ചതിന് പിന്നാലെയാണ് യുഎസും ചൈനയും തമ്മിലുള്ള അസ്വാരാസ്യങ്ങൾ വർദ്ധിക്കുന്നത്. തായ്വാൻ-ചൈന അവകാശ തർക്കത്തിനിടയിൽ അമേരിക്ക ഒരു മുടന്തൻ ന്യായവുമായി വരികയാണ്.

തായ്വാന് നേരെ ചൈന സ്വീകരിക്കുന്ന നടപടികൾ എല്ലാം തന്നെ നിയമപരമായി സാധുതയുള്ളതാണ്.അതിൽ അമേരിക്കയ്‌ക്ക് യാതൊരു കാര്യവുമില്ലെന്നാണ് ചൈനയുടെ നിലപാട്. ഇതിനു പ്രതിഷേധമായി തായ്വാൻ അതിർത്തിയിൽ ചൈന ശക്തമായ സൈനികാഭ്യാസം നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.