1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2020

സ്വന്തം ലേഖകൻ: എച്ച് 1 ബി വീസയ്ക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം യുഎസ് കോടതി തടഞ്ഞു. ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിന് ഐടി പ്രഫഷനലുകൾക്ക് ആശ്വാസമാണ് ഈ നടപടി. കൊവിഡ് സാഹചര്യത്തിൽ യുഎസിലുള്ളവർക്കു കൂടുതൽ തൊഴിൽ ലഭ്യമാക്കാനെന്നു പറഞ്ഞാണ് കഴിഞ്ഞ ജൂണിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുടിയേറ്റത്തിനല്ലാതെയുള്ള എച്ച്–1 ബി വീസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

ട്രംപ് ഭരണഘടനാപരമായ അധികാരം അതിലംഘിച്ചതായി കലിഫോർണിയ നോർത്തേൺ ഡിസ്ട്രിക്ട് ജഡ്ജി ജെഫ്രി വൈറ്റ് വിധിയിൽ ചൂണ്ടിക്കാട്ടി. അതിനിടെ എച്ച് വൺ ബി വിസ സമ്പ്രദായം അടിമുടി പരിഷ്കരിക്കുന്നതിന് യുഎസ് കോൺഗ്രസിൽ (പാർലമെന്‍റിൽ) ബിൽ അവതരിപ്പിച്ചു. അലബാമയിൽ നിന്നുള്ള മോ ബ്രൂക്സാണ് ജനപ്രതിനിധി സഭയിൽ ബിൽ കൊണ്ടുവന്നത്. പുറത്തുനിന്നു വരുന്നവർ അമെരിക്കക്കാരായ ജോലിക്കാരെ പുറംതള്ളുന്നതു തടയാനുള്ള വ്യവസ്ഥകൾ ബില്ലിലുണ്ട്. അമെരിക്കക്കാരായ ജോലിക്കാരെ പിരിച്ചുവിടുകയോ അതിനു പദ്ധതിയിടുകയോ ചെയ്ത ശേഷം വിദേശികൾക്ക് എച്ച് വൺ ബി വിസ അനുവദിക്കുന്നതു തടയും.

അതിനിടെ എച്ച് വൺ ബി വിസ സമ്പ്രദായം അടിമുടി പരിഷ്കരിക്കുന്നതിന് യുഎസ് കോൺഗ്രസിൽ (പാർലമെന്‍റിൽ) ബിൽ അവതരിപ്പിച്ചു. അലബാമയിൽ നിന്നുള്ള മോ ബ്രൂക്സാണ് ജനപ്രതിനിധി സഭയിൽ ബിൽ കൊണ്ടുവന്നത്. പുറത്തുനിന്നു വരുന്നവർ അമെരിക്കക്കാരായ ജോലിക്കാരെ പുറംതള്ളുന്നതു തടയാനുള്ള വ്യവസ്ഥകൾ ബില്ലിലുണ്ട്. അമെരിക്കക്കാരായ ജോലിക്കാരെ പിരിച്ചുവിടുകയോ അതിനു പദ്ധതിയിടുകയോ ചെയ്ത ശേഷം വിദേശികൾക്ക് എച്ച് വൺ ബി വിസ അനുവദിക്കുന്നതു തടയും.

അമെരിക്കക്കാരായ ജോലിക്കാർക്കു നൽകുന്നതിൽ കൂടുതൽ പ്രതിഫലം നൽകി മാത്രമേ വിദേശത്തുനിന്നുള്ളവരെ എച്ച് വൺ ബി വിസയിൽ കൊണ്ടുവരാനാകൂ എന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. അത്രയും അത്യാവശ്യമാണെങ്കിൽ മാത്രം കമ്പനികൾ എച്ച് വൺ ബി വിസയെ ആശ്രയിക്കുന്നതിനു വേണ്ടിയാണിത്. എച്ച് വൺ ബി വിസക്കാർക്ക് മിനിമം 110,000 ഡോളർ പ്രതിഫലം നൽകണമെന്നും ബില്ലിൽ വ്യവസ്ഥ.

ഗ്രീൻ കാർഡ് സംവിധാനത്തിനും നിയന്ത്രണങ്ങൾ കൊണ്ടുവരും. അമെരിക്കക്കാരെ ഒഴിവാക്കി അതിലും കുറഞ്ഞ ചെലവിൽ വിദേശികളെ യുഎസ് കമ്പനികൾ കൊണ്ടുവരുന്നുവെന്ന് ബ്രൂക്സ് ആരോപിച്ചു. ബിൽ അംഗീകരിച്ചാൽ അതിനു തടയാവും. അമെരിക്കക്കാരെ മാറ്റി പുറത്തുനിന്നുള്ളവരെ ജോലിക്കു വയ്ക്കുന്നത് ഒഴിവാകും- ബ്രൂക്സ് പറഞ്ഞു.

യുഎസിൽ കുറെക്കാലമായി പറഞ്ഞുകേൾക്കുന്നതാണ് എച്ച് വൺ ബി വിസ പരിഷ്കരണം. എന്നാൽ, വൻ കമ്പനികളുടെ സ്വാധീനത്തിനു വഴങ്ങി അതു മാറ്റിവയ്ക്കുകയായിരുന്നു. വൈദഗ്ധ്യമുള്ള ജീവനക്കാരെ തങ്ങൾക്കു ലഭിക്കാൻ എച്ച് വൺ ബി വിസ ഇപ്പോഴത്തെ രീതിയിൽ തന്നെ തുടരണമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. വിസ പരിഷ്കരണം ഉടനുണ്ടാവുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.