1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2020

സ്വന്തം ലേഖകൻ: അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന കുട്ടികൾക്ക് ഒബാമ ഭരണകൂടം നൽകിയിരുന്ന പരിരക്ഷ പൂർണ്ണമായും പുനഃസ്ഥാപിക്കുന്നതായി കോടതി ഉത്തരവ്. ന്യുയോർക്ക് ഫെഡറൽ ജഡ്ജിയുടെ ഉത്തരവിലാണ് ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് തങ്ങളുടെ മക്കളുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക ഒഴിവാക്കുന്ന ഉത്തരവ്. ന്യൂയോർക്ക് ഫെഡറൽ ജഡ്ജി നിക്കളസ് ഗറൗഫിസാണ് നിർണായക വിധി പ്രസ്താവം നടത്തിയത്.

കുടിയേറ്റക്കാരുടെ കുട്ടികൾക്ക് അമേരിക്കയിൽ തുടർ വിദ്യാഭ്യാസത്തിനും തൊഴിലെടുക്കുന്നതിനും അവകാശം നൽകുന്ന ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് നിയമം അസ്ഥിരപ്പെടുത്തുന്നതിന് ട്രംപ് ഭരണകൂടം നടപടികൾ സ്വീകരിച്ചിരുന്നു. 2017 ലാണ് ഒബാമ ഭരണകൂടം ഈ നിയമം നടപ്പിലാക്കിയത്. തുടർന്ന് ഡിപ്പാർട്ട്മെന്റ് ഹോംലാന്റ് സെക്യൂരിറ്റി ആക്ടിങ്ങ് സെക്രട്ടറി ചാഡ് വുൾഫ് ഡിഎസിഎ താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു.

എന്നാൽ നിയമം പൂർണ്ണമായും പുനഃസ്ഥാപിക്കുന്നുവെന്ന് ആറു പേജുള്ള ഉത്തരവിൽ ജഡ്ജി ചൂണ്ടിക്കാട്ടി. ചാഡ് വുൾഫിന് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കുന്നതിനുള്ള അധികാരവും ഇല്ലെന്ന് വിധിയിൽ പറയുന്നു. വെബ്സൈറ്റിൽ ഉത്തരവിന്റെ പൂർണ്ണരൂപം ഡിസംബർ ഏഴിന് തിങ്കളാഴ്ച പൊതുജനങ്ങൾക്കു കാണും വിധം പരസ്യപ്പെടുത്തണമെന്നും പുതിയ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങണമെന്നും പഴയതുപോലെ രണ്ടു വർഷത്തെ വർക്ക് പെർമിറ്റ് പുതുക്കി നൽകണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.