1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2021
U.S. President Joe Biden and his wife Jill Biden attend a moment of silence and candle lighting ceremony to commemorate the grim milestone of 500,000 U.S. deaths from the coronavirus disease (COVID-19) at the White House in Washington, U.S., February 22, 2021. REUTERS/Jonathan Ernst

സ്വന്തം ലേഖകൻ: അമേരിക്കയില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ചവരുടെ എണ്ണത്തെ മറികടന്ന് കൊവിഡ് മരണനിരക്ക്. ഫെബ്രുവരി 21 വരെ അമേരിക്കന്‍ 5,00,000 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ച അമേരിക്കക്കാരുടെ എണ്ണം നാലു ലക്ഷത്തി അയ്യായിരം ആയിരുന്നു. കൊറിയന്‍ യുദ്ധം, വിയറ്റ്‌നാം യുദ്ധം എന്നിവയില്‍ 58000 പേരും മരണപ്പെട്ടിരുന്നു. ഈയൊരു എണ്ണത്തെ മറികടന്നിരിക്കുകയാണ് കൊവിഡ് മരണ നിരക്ക്.

നിലവില്‍ അമേരിക്കയിലെ കൊവിഡ് മരണ നിരക്ക് അഞ്ചുലക്ഷവും കടന്നിരിക്കുകയാണ്. പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ്ഹൗസില്‍ മരിച്ചവര്‍ക്കായി ആദരാഞ്ജലി അര്‍പ്പിക്കുകയും മരിച്ചവരോടുള്ള ആദരസൂചകമായി അമേരിക്കന്‍ പതാക പകുതി താഴ്ത്തി കെട്ടുകയും ചെയ്തു.

ഫെബ്രുവരി അവസാനത്തോടെ അമേരിക്കയിലെ കൊവിഡ് മരണനിരക്ക് അഞ്ചു ലക്ഷത്തിലെത്തുമെന്ന് നേരത്തേ തന്നെ പ്രവചിച്ചിരുന്നു. അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28,206,650 ആയി ഉയര്‍ന്നു.

ഇന്ത്യയിലും കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മുംബൈ നഗരത്തില്‍ അടുത്ത 12 ദിവസം നിര്‍ണ്ണായകമായിരിക്കുമെന്ന് ബി.എം.സി കമ്മീഷണര്‍ ഇക്ബാല്‍ ചഹര്‍ അറിയിച്ചിരുന്നതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

“കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടുത്ത 12 ദിവസം നിര്‍ണ്ണായകമാണ്. യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കണ്ട. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. വിവാഹ ആഘോഷങ്ങള്‍ക്കായി നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും,“ ചഹര്‍ പറഞ്ഞു. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യവും സ്ഥിതി വഷളാക്കിയേക്കാമെന്നും ചഹര്‍ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.