1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2021

സ്വന്തം ലേഖകൻ: കൊറോണ കാലത്തെ എല്ലാ ക്ഷീണവും തീർക്കാനൊരുങ്ങി അമേരിക്ക. രാജ്യത്തെ വികസനം ലക്ഷ്യമാക്കിയുള്ള വൻധനവിനിയോഗ ബില്ലിൽ ബൈഡൻ ഒപ്പിട്ടു. വിമാനത്താവളം, ശുദ്ധജലപദ്ധതികൾ, റോഡുകൾ എന്നിവയടക്കം വികസിപ്പിക്കാനുള്ള വൻ പദ്ധതികൾക്കാണ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ പാർട്ടിയും ഐകകണ്‌ഠ്യേനയാണ് ബില്ലിനെ പിന്തുണച്ചത്.

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസന നീക്കിയിരുപ്പ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഏകദേശം 100 ലക്ഷം കോടിയുടെ പദ്ധതികൾ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ എക്‌സ്പ്രസ്സ് ഹൈവേകൾ മറ്റ് അനുബന്ധ റോഡുകൾ ശക്തമാക്കും. ഇതിൽ പാലങ്ങളും ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ പഴകിയ എല്ലാ പൈപ്പ് ലൈനുകളും യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റി സ്ഥാപിക്കും,

വിമാനത്താവളങ്ങളുടെ നവീകരണവും വികസനവും പ്രധാന പദ്ധതികളിലൊന്നാണ്. ഇതിനൊപ്പം പൊതുഗതാഗത സംവിധാനങ്ങളുടെ സൗകര്യവും വർദ്ധിപ്പിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. കാലാവസ്ഥാ ഉച്ചകോടിക്ക് ശേഷം തീരുമാനമെടുത്ത വികസനപദ്ധതിയിൽ വൈദ്യുത വാഹനങ്ങളുടെ കാര്യത്തിലും അമേരിക്ക വൻ മുന്നേറ്റം നടത്തുകയാണ്.

പുതിയ ധനവിനിയോഗത്തിൽ എല്ലാ പ്രധാന റോഡുകളിലും നിശ്ചിത ദൂരങ്ങളിൽ ചാർജ്ജിംഗ് പോയിന്റുകൾ സ്ഥാപിക്കാനും തീരുമാനം എടുത്തതായി ബൈഡൻ ഭരണകൂടം അറിയിച്ചു. ആരോഗ്യരംഗത്ത് കാര്യമായ പരിശ്രമമാണ് നടക്കുന്നത്. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതികൾക്കാണ് മുൻതൂക്കമെന്നും ബൈഡൻ പറഞ്ഞു. ആരോ ഗ്യത്തിനൊപ്പം വിദ്യാഭ്യാസ മേഖലയിലും തുക വകയിരുത്തിക്കൊണ്ടാണ് അമേരിക്കയുടെ ധനകാര്യവകുപ്പ് നീങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.