1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2021

സ്വന്തം ലേഖകൻ: അമേരിക്കയില്‍ കോവിഡ്-19 മൂലമുണ്ടാകുന്ന മരണങ്ങള്‍ വെള്ളിയാഴ്ചയോടെ 7 ലക്ഷമായി വര്‍ധിച്ചു. നിലവില്‍ പ്രായമായവര്‍ക്കും ഉയര്‍ന്ന അപകട സാധ്യതയുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അവരുടെ ജീവന്‍ സംരക്ഷിക്കാനായി ഉദ്യോഗസ്ഥര്‍ ബൂസ്റ്റര്‍ ഡോസിന്റെ കുത്തിവെപ്പുകള്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ ആഴ്ചയില്‍ ദിനംപ്രതി ശരാശരി 2000ത്തിലധികം മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയിലെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനത്തോളം വരുമെന്ന് അന്താരാഷ്ട്രാ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ പൊതുജനാരോഗ്യ ഡാറ്റയുടെ വിശകലനത്തില്‍ കാണിക്കുന്നുണ്ട്.

റോയിട്ടേഴ്‌സിന്റെ കണക്കുകള്‍ പ്രകാരം ലോകത്തെ 19 ശതമാനം അണുബാധകളും 14 ശതമാനം മരണങ്ങളും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആഗോളതലത്തില്‍ പകര്‍ച്ചവ്യാധി മൂലം 5 ദശലക്ഷം മരണങ്ങളാണ് നടന്നിരിക്കുന്നത്.

സെപ്തംബര്‍ പകുതിയോടെ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ വാരിയെന്റിന്റെ വലിയൊരു തരംഗം തന്നെ അമേരിക്കയിലുണ്ടായി. അന്ന് കോവിഡ്-19 കേസുകള്‍ വളരെ ഉന്നതിയിലേക്കെത്തുകയും ചെയ്തിരുന്നു. നിലവിലെ അവസ്ഥയിലേക്ക് വരുന്നതിന് മുമ്പ് 117,625 കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അതിപ്പോഴും തുടരുകയാണെന്നും ഓരോ ദിവസവും പതിനായിരത്തിന് മുകളില്‍ അണുബാധകള്‍ സ്ഥിരീകരിക്കുന്നുണ്ട്. ആയൊരു ആരോഗ്യ പ്രതിസന്ധി എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതുണ്ടെന്ന് അമേരിക്കയിലെ പ്രമുഖ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോക്ടര്‍ ആന്റണി ഫൗസി അഭിപ്രായപ്പെട്ടു.

അടുത്ത ആഴ്ചകളില്‍ ദേശീയതലത്തിലുള്ള ആശുപത്രികളിലെല്ലാം കേസുകള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള സംസ്ഥാനങ്ങളില്‍ ഇതിന് നേര്‍ വിപരീതമായാണ് കാര്യങ്ങള്‍ നടക്കുന്നത്. കേസുകളുടെ എണ്ണം വര്‍ധിച്ചത്, ആരോഗ്യ സംരക്ഷണ സംവിധാനങ്ങളില്‍ വളരെയധികം സമ്മര്‍ദ്ദത്തിലാഴ്ത്തി.

ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഇപ്പോഴും അമേരിക്കയില്‍ ആദ്യ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാനായി, അമേരിക്കക്കാര്‍ക്ക് താന്‍ തന്നെ ഉദാഹരണമാകണമെന്ന് വിചാരിച്ച് കൊണ്ട് പ്രസിഡന്റ് ജോ ബൈഡന്‍ തിങ്കളാഴ്ച ബൂസ്റ്റര്‍ ഷോട്ട് എടുത്തിരുന്നു.

അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും ധാരാളം ജനങ്ങള്‍ ഇപ്പോഴും കുത്തിവെപ്പുകള്‍ എടുത്തിട്ടില്ല. ബൂസ്റ്റര്‍ കുത്തിവെപ്പിനെ കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് തന്നെ ഭിന്നാഭിപ്രായമാണുള്ളത്. അങ്ങനെയുള്ള അവസരത്തിലാണ്, ഡെല്‍റ്റ വാരിയെന്റില്‍ നിന്നുള്ള സംരക്ഷണം വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ജോ ബൈഡന്‍ തന്റെ പ്രസ്താവനയില്‍ പറയുന്നത്.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 56 ശതമാനം അമേരിക്കക്കാരും പൂര്‍ണമായും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. 65 ശതമാനം ജനങ്ങള്‍ ഒരു ഡോസ് മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും കണക്കുകള്‍ കാണിക്കുന്നു.

വാക്‌സിനേഷന്‍ നല്‍കാനുള്ള സംസ്ഥാന ഉത്തരവ് ലംഘിച്ച ന്യൂയോര്‍ക്ക് ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരെ തിങ്കളാഴ്ച ജോലിയില്‍ നിന്ന് പിരിച്ച് വിടുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.

അതെസമയം ഒഹയോ സ്വകാര്യ ആരോഗ്യ പരിരക്ഷ സ്ഥാപനം തങ്ങളുടെ ജീവനക്കാര്‍ എല്ലാവരും നിര്ഡബന്ധമായനും പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയെ അനുകൂലിച്ച് കൊണ്ട് ഒരു ഫെഡറല്‍ ജഡ്ജി വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു.

വടക്കു കിഴക്കന്‍ ഭാഗങ്ങളേയും പടിഞ്ഞാറന്‍ തീരദേശങ്ങളേയും വെച്ച് നോക്കുമ്പോള്‍ മിഡ്വെസ്റ്റിലേയും തെക്കിലേയും ചില ഭാഗങ്ങളില്‍ കുത്തിവെപ്പ് ഇഴഞ്ഞുനീങ്ങുകയാണ്. ഇക്കാര്യത്തില്‍ രാജ്യത്തെ ഗ്രാമീണ-നഗര ഭാഗങ്ങള്‍ തമ്മില്‍ ഒരു വിഭജനം രൂപപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ സൂചിപ്പിക്കുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.