1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2021

സ്വന്തം ലേഖകൻ: യുഎസിൽ അഞ്ച് വയസ്സ് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിന് അനുമതി. ഫൈസർ വാക്‌സിനാണ് പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് നൽകാൻ സർക്കാർ അനുമതി നൽകിയത്. ഇതോടു കൂടി അമേരിക്കയിൽ 2.8 കോടി കുട്ടികൾക്കു കൂടി കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാകും

കോവിഡ് വാക്‌സിൻ സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലാണ് കുട്ടികളിൽ വാക്‌സിനേഷൻ വ്യാപിപ്പിക്കാൻ തീരുമാനമായത്. 2000ത്തോളം കുട്ടികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിൽ കുട്ടികളിൽ ഫൈസർ വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ യുഎസ്, ഫൈസർ- ബയോൻടെക് സഖ്യത്തിൽ നിന്ന് അഞ്ച് കോടി ഡോസ് വാങ്ങിയിരുന്നു.

കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് നവംബർ രണ്ടിനു ചേരുന്ന സിഡിസി യോഗത്തിനു ശേഷമായിരിക്കും ആരംഭിക്കുക. യുഎസിനു പുറമെ ചൈന, യുഎഇ, ചിലി, ക്യൂബ, തുടങ്ങിയ രാജ്യങ്ങളിലും ചെറിയ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നുണ്ട്. കുട്ടികളിലും കോവിഡ് ബാധിക്കാറുണ്ടെങ്കിലും രോഗതീവ്രത പലപ്പോഴും കുറവാണെന്നാണ് പഠനങ്ങൾ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.