1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2022

സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വ്യാപനത്തിനിടെ അമേരിക്കയില്‍ കോവിഡ് കേസുകളിൽ റെക്കോഡ് വർധന. തിങ്കളാഴ്ച മാത്രം ഒരു ദശലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1,083,948 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു രാജ്യത്ത് ഇത്രയധികം കോവിഡ് കേസുകൾ ഒറ്റ ദിവസം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

നാലു ദിവസം മുമ്പ് യുഎസിൽ ഒരു ദിവസം 5,90,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്‍റെ ഇരട്ടി വര്‍ധനവാണ് കോവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസമുണ്ടായത്. രണ്ടു വര്‍ഷം മുന്‍പ് മഹാമാരി തുടങ്ങിയതിനു ശേഷം ആഗോളതലത്തിൽ തന്നെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന കണക്കാണിത്.

അവധി ദിവസങ്ങള്‍ക്കു ശേഷമാണ് അമേരിക്കയില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് കാണുന്നത്. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലും വീടുകളിലും ഒത്തുകൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുന്നു.

തിങ്കളാഴ്ച ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്കായി ഫൈസർ/ബയോഎൻടെക് കോവിഡ്-19 വാക്‌സിന്‍റെ മൂന്നാം ഡോസ് ഉപയോഗിക്കുന്നതിന് അംഗീകാരം നൽകുകയും ബൂസ്റ്റർ ഷോട്ടിനുള്ള ഇടവേള ആറ് മാസത്തിൽ നിന്ന് അഞ്ച് മാസമായി ചുരുക്കുകയും ചെയ്തു.

അതിനിറ്റെ ഒ​മി​ക്രോ​ണും പി​റ​കെ മ​റ്റു​ള്ള​വ​യും എ​ത്തു​ക​യും വ്യാ​പ​ന​ത്തി​ന്​​ അ​തി​വേ​ഗം കൈ​വ​രു​ക​യും ചെ​യ്​​തെ​ങ്കി​ലും ലോ​ക​ത്ത്​ കോ​വി​ഡ്​ ബാ​ധ അ​വ​സാ​ന​ത്തോ​ട​ടു​ത്തു​വെ​ന്ന സൂ​ച​ന​യു​മാ​യി ശാ​സ്ത്ര​ജ്ഞ​ർ.

“ചി​കി​ത്സ തേ​ടു​ന്ന​വ​രും മ​രി​ക്കു​ന്ന​വ​രും കു​റ​ഞ്ഞ​ത്​ ഇ​തി​ലേ​ക്ക്​ വി​ര​ൽ ചൂ​ണ്ടു​ന്ന​താ​ണെ​ന്ന്​ കാ​ലി​ഫോ​ർ​ണി​യ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ രോ​ഗ​പ്ര​തി​രോ​ധ ശാ​സ്ത്ര​ജ്ഞ മോ​ണി​ക ഗാ​ന്ധി പ​റ​ഞ്ഞു. ”വൈ​റ​സ്​ ന​മു​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ങ്കി​ലും പു​തി​യ വ​ക​ഭേ​ദം എ​ല്ലാ​വ​രി​ലും പ്ര​തി​രോ​ധ​ശേ​ഷി ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​തു​വ​ഴി മ​ഹാ​മാ​രി​യെ ഇ​ല്ലാ​താ​ക്കാ​നാ​കും,“ വിദഗ്ദർ പ​റ​യു​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.