1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2020

സ്വന്തം ലേഖകൻ: പ്രമുഖരുടെ മെഴുക് പ്രതിമകളിലൂടെ പ്രശസ്തമായ ലണ്ടനിലെ മാഡം തുസാദ്സ് മ്യൂസിയത്തിലെ മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിൻ്റെ പ്രതിമക്ക് വേഷ മാറ്റം. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തോറ്റതിന് തൊട്ടുപിന്നാലെ ട്രംപിൻ്റെ പ്രതിമയിൽ അണിയിച്ചിരുന്ന കടുംനീല സ്യൂട്ട് മ്യൂസിയം അധികൃതർ മാറ്റുകയായിരുന്നു.

പകരം ഗോൾഫ് കളിക്കാരൻ്റെ വേഷമാണ് ധരിപ്പിച്ചത്. പോളോ ടീ ഷർട്ട്, ഗോൾഫ് ട്രൗസർ, തൊപ്പി എന്നിവ ധരിച്ച പ്രതിമയുടെ ചിത്രം മ്യൂസിയത്തിൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. “ട്രംപ് തൻ്റെ പ്രിയപ്പെട്ട കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയമായി ” എന്ന കാപ്ഷനും അവർ നൽകി. ചിത്രം വൈറലാകാൻ ഏറെ നേരം വേണ്ടി വന്നില്ല. ട്രംപിൻ്റെ പ്രതിമ മെലിഞ്ഞുപോയി എന്നാണ് ചിത്രത്തിന് ഒരാൾ കമൻ്റിട്ടത്. ”മെഴുക് തികഞ്ഞില്ലേ?” എന്ന് ചോദിച്ചവരുമുണ്ട്.

പ്രശസ്തരുടെ മെഴുകു പ്രതിമകള്‍ ഒരുക്കി ലോകപ്രശസ്തമായ മ്യൂസിയമാണ് ലണ്ടനിലെ മാഡം തുസാദ്സ്. ലോകത്ത് ആകെ മൊത്തം 22 ശാഖകളുള്ള മ്യൂസിയത്തിൽ ലോകനേതാക്കള്‍, ഹോളിവുഡിലേയും ബോളിവുഡിലേയും പ്രശസ്തരായ താരങ്ങള്‍, ചരിത്ര പുരുഷന്മാര്‍, സംഗീതജ്ഞര്‍, കായിക താരങ്ങള്‍ തുടങ്ങിയവരുടെ മെഴുക് പ്രതിമകള്‍ നിർമിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.