1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2021

സ്വന്തം ലേഖകൻ: യുഎസിൽ നാലാമത്തെ കോവിഡ് വാക്‌സീനായി നൊവാവാക്‌സ് എത്തുന്നു. യുഎസ് ട്രയലില്‍ ഏകദേശം 90 ശതമാനം ഫലപ്രാപ്തി നിരക്ക് കണ്ടെത്തി. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പിന്തുണയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ചെറിയ അമേരിക്കന്‍ കമ്പനിയായ നൊവാവാക്‌സ് തിങ്കളാഴ്ച അമേരിക്കയിലും മെക്‌സിക്കോയിലും കോവിഡ് 19 വാക്‌സീന്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഫലങ്ങള്‍ പുറത്തുവിട്ടു.

പ്രഖ്യാപിച്ചു. നൊവാവാക്‌സിന്റെ രണ്ട് ഡോസ് കുത്തിവയ്പ്പ് കൊറോണ വൈറസിനെതിരെ ശക്തമായ സംരക്ഷണം നല്‍കുന്നുവെന്ന് കണ്ടെത്തി. 29,960 പേരുടെ ട്രയലില്‍, വാക്‌സീന്‍ മൊത്തത്തില്‍ 90.4 ശതമാനം ഫലപ്രാപ്തി പ്രകടമാക്കി, ഫൈസര്‍ബയോ ടെക്കും മോഡേണയും നടത്തിയ വാക്‌സീനുകള്‍ക്ക് തുല്യമാണിത്. ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഷോട്ട് വാക്‌സീനേക്കാള്‍ ഉയര്‍ന്ന പ്രകടനമാണ് ഇത് കാഴ്ചവെക്കുന്നത്.

മിതമായതോ കഠിനമോ ആയ രോഗങ്ങള്‍ തടയുന്നതില്‍ നോവവാക്‌സ് വാക്‌സീന്‍ 100 ശതമാനം ഫലപ്രാപ്തി കാണിച്ചു. നോവവാക്‌സ് കോവിഡ് വാക്‌സിന്‍ വിവിധ വകഭേദങ്ങള്‍ ഉള്‍പ്പടെയുള്ളതില്‍ നിന്ന് 90 ശതമാനം കാര്യക്ഷമത കാണിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മറ്റു ചില കമ്പനികളുടെ വാക്‌സിനുകളെ പോലെ വളരെ കുറഞ്ഞ താപനിലയില്‍ നോവാവാക്‌സ് സൂക്ഷിക്കേണ്ടതില്ല എന്നതാണ് പ്രത്യേകത. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാകും നോവാവാക്‌സ് നിര്‍മിക്കുക. ഇത് ഇന്ത്യയിലെ വാക്‌സിന്‍ ക്ഷമാത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.