1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2021

സ്വന്തം ലേഖകൻ: ഡാര്‍ക്ക്‌സൈഡ് എന്ന ഹാക്കര്‍മാര്‍ നടത്തിയ ഗ്യാസ് ലൈന്‍ സൈബര്‍ ആക്രമണത്തില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു പ്രസിഡന്റ് ജോ ബൈഡന്‍. കിഴക്കന്‍ തീരത്തേക്കുള്ള ഗ്യാസോലിന്‍, ജെറ്റ് ഇന്ധന വിതരണത്തിന്റെ പകുതിയോളം തടസ്സപ്പെടുത്തിയ ഒരു വലിയ ആക്രമണമായിരുന്നു ഇതെന്നാണ് സൂചന.

പ്രധാന പൈപ്പ്‌ലൈനിനെ നിയന്ത്രിക്കുന്ന ഒരു സ്വകാര്യ സ്ഥാപനമായ കൊളോണിയല്‍ പൈപ്പ്‌ലൈനുകള്‍ ലോക്ക് ചെയ്തതാണ് ആക്രമണം നടത്തിയത്. ടെക്‌സസ് ഗള്‍ഫ് കോസ്റ്റില്‍ നിന്ന് ന്യൂയോര്‍ക്ക് ഹാര്‍ബറിലേക്ക് ഗ്യാസോലിന്‍, ഡീസല്‍, ജെറ്റ് ഇന്ധനം എന്നിവ കടന്നു പോകുന്ന സുപ്രധാന പൈപ്പുകളുടെ ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കാണ് തടസ്സപ്പെട്ടത്.

ഇലക്ട്രിക് യൂട്ടിലിറ്റികള്‍ക്കും ഗ്യാസ് വിതരണക്കാര്‍ക്കും മറ്റ് പൈപ്പ്‌ലൈന്‍ ഓപ്പറേറ്റര്‍മാര്‍ക്കും കടുത്ത പ്രതിസന്ധിയുണ്ടായതായി എഫ്ബിഐ വ്യക്തമാക്കി. വ്യാപകമായ വൈറസ് ആക്രമണം നടന്നതെന്ന് ഡാര്‍ക്ക് വെബ്ബില്‍ നിന്നാണെന്നാണ് സൂചന. കമ്പനിയുടെ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളെ ബാധിച്ച മാല്‍വെയറുകള്‍ പൈപ്പ്‌ലൈന്‍ പ്രവര്‍ത്തിക്കുന്ന നിയന്ത്രണ സംവിധാനങ്ങളെ തകർക്കുകയായിരുന്നു.

നാലാം ദിവസവും പൈപ്പ്‌ലൈന്‍ ഓഫ്‌ലൈനില്‍ തുടരുകയാണ്. ഈ ആഴ്ച അവസാനത്തോടെ പൈപ്പ്‌ലൈന്‍ വീണ്ടും പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാകുമെന്നാണ് സൂചന. എന്നാൽ ഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് ഇത് വെറും കൊള്ളയടി സംഘത്തിന്റെ വിക്രിയയാണെന്നാണ്. കമ്പനിയില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് ഹാക്കർമാർ ഉദ്ദേശിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.