1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2016

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ 15.7 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍, 5.1 ദശലക്ഷം കുട്ടികള്‍. രാജ്യത്ത് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്ത് മൊത്തം 61 ദശലക്ഷം കുടിയേറ്റക്കാരുണ്ടെന്നും ഇതില്‍ നിയമാനുസരണം കഴിയുന്ന വിദേശികള്‍ വെറും 45.3 ദശലക്ഷം മാത്രമാണെന്നും സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസ് പുറത്ത് വിട്ട കണക്കുകളാണ് വ്യക്തമാക്കുന്നത്.

അനധികൃത കുടിയേറ്റക്കാര്‍ക്ക് ഒരു കുട്ടി എന്ന നിലയില്‍ 5.1 ദശലക്ഷം കുട്ടികള്‍ 2015 ല്‍ കണക്കാക്കപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
അനധികൃത കുടിയേറ്റം നടത്തുകയും പിന്നീട് അമേരിക്കയില്‍ വെച്ച് ഉണ്ടാകുകയും ചെയ്ത കുട്ടികളുടെ കണക്കുകള്‍ കൂടിയാകുമ്പോള്‍ നിയമപരമല്ലാതെ അവിടെ താമസിക്കുന്നവര്‍ 25.7 ശതമാനമാണെന്നും കണക്കാക്കുന്നു.

1970 നും 2015 നും ഇടയില്‍ കൂടിയിട്ടുണ്ട്. ജോര്‍ജ്ജിയയില്‍ ഇത്രയും കാലം കൊണ്ട് കൂടിയത് 3,058 ശതമാനമാണ്. ഇത് 55,000 ല്‍ നിന്നും 1.75 ദശലക്ഷമായി. നവേഡയില്‍ 3,002 ശതമാനമാണ് കൂടിയത്. ഇത് 26,000 ല്‍ നിന്നും 821,000 ആയി കൂടിയപ്പോള്‍ വടക്കാന്‍ കരോലിനയില്‍ 2,937 ശതമാനം കൂടി 47,000 ല്‍ നിന്നും 1.43 ദശലക്ഷമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.