രേഖകളില്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ യു.എസിലേയ്ക്ക് കുടിയേറാന്‍ ശ്രമിച്ച ഇന്ത്യക്കാരെ യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. 68 ഇന്ത്യക്കാരെ ഇത്തരത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഇവരെ വാഷിങ്ടണിലെ തടങ്കല്‍ കേന്ദ്രത്തില്‍ താമസിപ്പിച്ചിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.
മാസങ്ങള്‍ നീണ്ട വിചാരണയിലൂടെ നിരപരാധിത്വം തെളിയിക്കപ്പെട്ടാന്‍ മാത്രമേ ഇവര്‍ക്ക് പുറത്തിറങ്ങാവാകൂ. കുറ്റക്കാരല്ലെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്ക് യു.എസില്‍ തുടരാകനാകും. മറിച്ചായാല്‍ തടവില്‍ കഴിയേണ്ടിവരും. കസ്റ്റഡിയിലായവരില്‍ ഭൂരിഭാഗവും പഞ്ചാബികളാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയധികം ആളുകളെ യുഎസ് ഇമിഗ്രേഷന്‍ വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. ടെക്‌സാസില്‍ നിന്നായിരുന്നു ഇവരില്‍ ഏറെ പേരെയും കസ്റ്റഡിയില്‍ എടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല