1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2022

സ്വന്തം ലേഖകൻ: ആഗോളതലത്തിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് ആഗോള കോവിഡ് കേസുകളുടെ എണ്ണം 51 കോടി കവിഞ്ഞു. കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണമാകട്ടെ 62 ലക്ഷവും കവിഞ്ഞിട്ടുണ്ട്. അതേസമയം കോവിഡ് വാക്സിനേഷനുകളുടെ എണ്ണം 11.37 ദശലക്ഷമായി ഉയർന്നിട്ടുണ്ടെന്നും അവർ റിപ്പോർട്ട് ചെയ്തു.

കോവിഡ് ട്രാക്കറായ വേൾഡോമീറ്റർ അനുസരിച്ച് അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതായി കണ്ടെത്തി.

ഇന്നത്തെ കണക്കനുസരിച്ചുള്ള പട്ടിക:

അമേരിക്ക – 83,953,371

ഇന്ത്യ – 43,112,861

ബ്രസീൽ – 30,617,786

ഫ്രാൻസ് – 29,061,523

ജർമ്മനി – 25,583,258

ദക്ഷിണ കൊറിയ – 17,694,677

ഇറ്റലി – 16,915,301

ജപ്പാൻ – 8,217,978

ഓസ്ട്രേലിയ – 6,426,892

സെന്‍റർ ഫോർ സിസ്റ്റംസ് സയൻസ് ആൻഡ് എൻജിനീയറിങ്ങിന്‍റെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. തുടർന്ന് ഇന്ത്യയിലും ബ്രസീലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

അതേസമയം ഇന്ത്യയിൽ തുടർച്ചയായ മൂന്നാം ദിവസ‍വും കോവിഡ് കണക്ക് 3000ൽ താഴെയാണ്. പുതിയതായി 2,827 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 19,067 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് .60 ശതമാനമാണ്. ഈ മാസത്തോടെ കോവിഡ് വ്യാപനത്തില് കുറവുണ്ടാകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ .

കേസുകളുടെ എണ്ണം നിലവിൽ 19,067 ആണ്, ഇത് ഇപ്പോൾ ഇന്ത്യയിലെ മൊത്തം പോസിറ്റീവ് കേസുകളുടെ 0.04 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനമാണ്, അതേസമയം ഇന്ത്യയിലെ കോവിഡിന്റെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.72 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,230 രോഗികൾ രോഗമുക്തി നേടി , പാൻഡെമിക്കിന്റെ തുടക്കം മുതൽ രോഗമുക്തി നേടിയ രോഗികളുടെ എണ്ണം 4,25,70,165 ആയി. ദേശീയ കോവിഡ് -19 വീണ്ടെടുക്കൽ നിരക്ക് 98.74 ശതമാനമായി രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 24 പുതിയ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 5,24,181 ആയി ഉയർന്നു.

അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം രണ്ടാം ഗ്ലോബല്‍ കോവിഡ് വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കോവിഡിന്റെ തുടര്‍ച്ചയായ വെല്ലുവിളികളെ മറികടക്കുന്നതിനും ശക്തമായ ആഗോള ആരോഗ്യ സുരക്ഷാ കെട്ടിപ്പടുക്കുന്നതിനുമുള്ള പുതിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഉച്ചകോടിയില്‍ ചര്‍ച്ചയായേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.