1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2020

സ്വന്തം ലേഖകൻ: അമേരിക്കയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച ഇന്ത്യ റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ വാങ്ങുന്നു. 2018ല്‍ ഒപ്പുവച്ച കരാര്‍ പ്രകാരമാണ് മിസൈല്‍ ഇന്ത്യ വാങ്ങുന്നത്. 500 കോടി ഡോളറിന്റെ കരാറാണ് റഷ്യയുമായുള്ളത്. എന്നാല്‍ റഷ്യയില്‍ നിന്ന് മിസൈല്‍ വാങ്ങുന്നവര്‍ക്കെതിരെ ഉപരോധം ചുമത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി.

റഷ്യയെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഇത് അവഗണിച്ചാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യയ്ക്ക് ചില ഇളവുകള്‍ അമേരിക്ക നല്‍കുമെന്ന് നേരത്തെ സൂചനകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

അടുത്ത വര്‍ഷമാണ് റഷ്യ മിസൈലുകളുടെ കൈമാറ്റം ആരംഭിക്കുക. ഭൂതല വ്യോമ മിസൈല്‍ ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷണത്തില്‍ കൂടുതല്‍ കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്ക് അടുത്ത വര്‍ഷം മിസൈല്‍ കൈമാറുമെന്ന് റഷ്യന്‍ ഫെഡറല്‍ സര്‍വീസ് ഫോര്‍ മിലിട്ടറി ടെക്‌നിക്കല്‍ കോഓപറേഷന്‍ ഡെപ്യുട്ടി ഡയറര്‍ വ്‌ളാദ്മിര്‍ ഡ്രോസോവ് ആണ് പറഞ്ഞത്.

റഷ്യയില്‍ നിന്ന് മിസൈലുകള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത നടപടുയുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് തുര്‍ക്കിക്കെതിരെ നടപടിയെടുത്തത്. കോണ്‍ഗ്രസ് ഭരണകാലത്ത് റഷ്യയുമായി അടുപ്പം നിലനിര്‍ത്തിയിരുന്ന ഇന്ത്യ, ഒരു പതിറ്റാണ്ടിലധികമായി അമേരിക്കയുമായി അടുത്ത ബന്ധം തുടരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.