1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2021

സ്വന്തം ലേഖകൻ: യുഎസ് അതിർത്തികളിലേക്കുള്ള അഭയാർഥി ഒഴുക്ക് 15 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെന്ന് റിപ്പോർട്ട്. തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ 170,000 ത്തിലധികം കുടിയേറ്റക്കാരെ മാര്‍ച്ചില്‍ പിടികൂടി. കഴിഞ്ഞ 15 വര്‍ഷത്തെ അപേക്ഷിച്ച് ഇത് ഏറ്റവും കൂടുതലാണ്. ഫെബ്രുവരിയില്‍ നിന്ന് 70 ശതമാനമാണ് അഭയാർഥികളുടെ വരവ് മാര്‍ച്ചില്‍ വര്‍ധിച്ചത്.

ആയിരക്കണക്കിനു കുട്ടികളെ തടങ്കലില്‍ പാര്‍പ്പിച്ചു. തുറമുഖ എന്‍ട്രികള്‍ ഉള്‍പ്പെടെ അതിര്‍ത്തി കടന്നതിനു ശേഷം അനുഗമിക്കാത്ത 18,700 കുട്ടികളെയും കൗമാരക്കാരെയും കഴിഞ്ഞ മാസം കസ്റ്റഡിയിലെടുത്തിരുന്നു. ഫെബ്രുവരിയില്‍ തടഞ്ഞുവച്ച ഏകദേശം 9,450 പ്രായപൂര്‍ത്തിയാകാത്തവരുടെ ഇരട്ടിയാണ്. സൈനിക സൈറ്റുകളിലും കണ്‍വന്‍ഷന്‍ സെന്ററുകളിലും അടിയന്തിര അഭയ കേന്ദ്രങ്ങളിലേക്ക് പോയവരും ഇരട്ടിയിലധികമാണ്.

കുട്ടികളെയും കൗമാരക്കാരെയും വേഗത്തില്‍ മാറ്റേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളാണ് അതിര്‍ത്തി ഉദ്യോഗസ്ഥര്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. മധ്യ അമേരിക്കയില്‍ നിന്നു വരുന്ന ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനുള്ള ഭരണപരമായ രാഷ്ട്രീയവും ലോജിസ്റ്റിക്കല്‍ വെല്ലുവിളികള്‍ക്കും പുറമേയാണിത്. കുട്ടികളില്‍ പലരും മാതാപിതാക്കള്‍, ബന്ധുക്കള്‍ അല്ലെങ്കില്‍ രാജ്യത്തെ മറ്റ് ആളുകളുമായി ചേരാന്‍ ആഗ്രഹിക്കുന്നു.

എന്നാല്‍ കുടുംബാംഗങ്ങളുമൊത്ത് ഒരുമിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം ഭരണസംവിധാനത്തിനു മറ്റൊരു പ്രശ്‌നം സൃഷ്ടിക്കുന്നു. ശൈത്യകാലത്ത് പ്രായപൂര്‍ത്തിയാകാത്തവരെ അമേരിക്ക സ്വീകരിച്ചുവെങ്കിലും ഇപ്പോള്‍ സ്ഥിതി വിഭിന്നമാണ്. ട്രംപ് ഭരണകൂടം പാന്‍ഡമിക് സമയത്തു നടപ്പാക്കിയ അടിയന്തര നിയമം പോലെയാണ് അഭയാര്‍ത്ഥികളെ കൈകാര്യം ചെയ്യാന്‍ ബൈഡന്‍ ഭരണകൂടം തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

20 വര്‍ഷത്തിനിടെ അതിര്‍ത്തിയില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ ഈ വര്‍ഷം നേരിടുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നതായി ആഭ്യന്തര സുരക്ഷാ സെക്രട്ടറി അലജാന്‍ഡ്രോ മയോര്‍കാസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഓപ്പറേഷന്‍ അപ്പോളോ” എന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അധിക അഭയസ്ഥാനം കണ്ടെത്താന്‍ ഒരു ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയെ ഏൽപ്പിച്ചിരിക്കുകയാണ് സർക്കാർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.