
സ്വന്തം ലേഖകൻ: യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ അഭയാര്‍ത്ഥി സുനാമി യാഥാർഥ്യമാകുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ഇവിടെ നുഴഞ്ഞു കയറ്റത്തിനിടെ പിടിയിലായി. ഇവരിലേറെയും കുട്ടികളാണെന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് തടങ്കലിലുള്ളത് ആയിരക്കണക്കിന് അഭയാർഥികളായ കുട്ടികളാണ്. അഭയാർഥികളുടെ കാര്യത്തില്‍ അനുതാപ പരിഗണന സ്വീകരിക്കുമെന്ന പ്രസിഡന്റ് ബൈഡന്റെ പ്രഖ്യാപനത്തോടെ ആയിരങ്ങളാണ് അതിര്‍ത്തിയിലേക്ക് ഒഴുകിയെത്തുന്നത്.
ദാരിദ്ര്യത്തില്‍ നിന്നും അക്രമത്തില്‍ നിന്നും പലായനം ചെയ്യുന്ന മധ്യ അമേരിക്കക്കാരാണ് ഇത്. കുടിയേറ്റത്തിന്റെ ഭാഗമായി, രാജ്യത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരോട് കൂടുതല്‍ മാനുഷിക സമീപനം സൃഷ്ടിക്കാനുള്ള പ്രസിഡന്റ് ബിഡന്റെ ശ്രമത്തെ ഇത് തകര്‍ക്കുമെന്നാണ് ആശങ്ക.
കുടിയേറ്റ കുട്ടികളുടെ എണ്ണം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നിരട്ടിയായി 3,250 ല്‍ അധികമായിട്ടുണ്ടെന്ന് ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്‍സി രേഖകള്‍ പറയുന്നു, അവരില്‍ പലരും ജയിലിനു സമാനമായ രീതിയില്‍ കൂടുതല്‍ കാലം തടവില്‍ കഴിയുന്നു. അതിര്‍ത്തി കടക്കുന്ന കുട്ടികളുടെ എണ്ണവും കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ അവരെ എന്തുചെയ്യണം എന്നതുമാണ് ഭരണകൂടത്തിന്റെ പ്രശ്‌നം.
നിയമപ്രകാരം, കുട്ടികളെ ആരോഗ്യമനുഷ്യ സേവന വകുപ്പ് നടത്തുന്ന ഷെല്‍ട്ടറുകളിലേക്ക് മാറ്റേണ്ടതാണ്, എന്നാല്‍ പകര്‍ച്ചവ്യാധി കാരണം കഴിഞ്ഞ ആഴ്ച വരെ ഇത് പരിമിതപ്പെടുത്തിയിരുന്നു. കുട്ടികളുടെ എണ്ണം വർധിക്കുന്നത് അതിര്‍ത്തിയിലെ വർധിച്ചുവരുന്ന പ്രശ്‌നത്തിന്റെ ഒരു ഘടകം മാത്രമാണ്. അതിര്‍ത്തിയില്‍ 78,000 പേരാണ് ജനുവരിയില്‍ എത്തിയത്. ഒരു വര്‍ഷം മുമ്പത്തേക്കാള്‍ ഇരട്ടിയിലധികം!
ചുരുക്കത്തിൽ ബൈഡന്‍ സർക്കാർ ഒരു കുടിയേറ്റ വെല്ലുവിളി നേരിടുകയാണ് എന്നർഥം. ഇതിനെ ‘പ്രതിസന്ധി’ എന്ന് വിളിക്കാന്‍ ബൈഡൻ വിസമ്മതിച്ചെങ്കിലും എതിരാളികള്‍ക്ക് ശക്തമായ ഒരു രാഷ്ട്രീയ ആയുധമായി ഇത് മാറും. കുടിറ്റേക്കാർക്കെതിരെ ശക്തമായ അടിച്ചമർത്തൽ നയം സ്വീകരിച്ച ട്രംപ് അടക്കമുള്ള മുന്‍ഗാമികളില്‍ നിന്ന് വളരെ വ്യത്യസ്തനാകാൻ ശ്രമിക്കുന്ന ബൈഡൻ്റെ വൈറ്റ് ഹൗസിലെ വരും നാളുകൾ കഠിനമാകുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല