1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2018

സ്വന്തം ലേഖകന്‍: പുറംലോകവുമായി ബന്ധമില്ലാത്ത ആന്‍ഡമാന്‍ ദ്വീപിലെത്തിയ അമേരിക്കന്‍ മതപ്രചാരകന്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് മരിച്ചു; താന്‍ കൊല്ലപ്പെട്ടാല്‍ കൊന്നവരേയും ദൈവത്തേയും കുറ്റപ്പെടുത്തരുതെന്ന് യുവാവിന്റെ കുറിപ്പ് പുറത്ത്. തെക്കന്‍ ആന്‍ഡമാനിലെ സെന്റിനല്‍ ദ്വീപിലെത്തിയ അമേരിക്കന്‍ മതപ്രചാരകനായ ജോണ്‍ അലന്‍ ചാവു (27) ആണ് കൊല്ലപ്പെട്ടത്. ഇയാളെ ദ്വീപിലെത്തിച്ച മത്സ്യത്തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

ജോണ്‍ ദ്വീപില്‍ എത്തിയ ഉടന്‍ തന്നെ ദ്വീപ് നിവാസികള്‍ അമ്പും കുന്തവും ഉപയോഗിച്ച് ജോണിനെ ആക്രമിച്ചതായും മണലില്‍ കുഴിച്ചിട്ടതായും മത്സ്യത്തൊഴിലാളികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവര്‍ഗക്കാരാണ് തെക്കന്‍ ആന്‍ഡമാനിലെ സെന്റിനല്‍ ദ്വീപിലുള്ളത്.

പോര്‍ട്ട് ബ്ലെയറില്‍ നിന്നും 50 കിലോമീറ്ററും സൗത്ത് ആന്‍ഡമാന്‍ ദ്വീപില്‍ നിന്നും 36 കിലോമീറ്ററും അകലെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 2011 ലെ ജനസംഖ്യാ കണക്കെടടുപ്പ് പ്രകാരം 40 സെന്റിനലീസ് വര്‍ഗക്കാരാണ് ഇവിടെ താമസിക്കുന്നത്. ഈ ദ്വീപിലേക്ക് വിനോദ സഞ്ചാരികള്‍ക്കും, ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പ്രവേശിക്കാനാവില്ല.

താന്‍ കൊല്ലപ്പെട്ടല്‍ കൊന്നവരേയും ദൈവത്തേയും കുറ്റപ്പെടുത്തരുതെന്ന് ജോണിന്റെ കുറിപ്പ് വൈറലായിരിക്കുകയാണ്. ദ്വീപില്‍ താമസിക്കുന്ന ഓംഗ വംശജരെ ക്രിസ്ത്യന്‍ മതത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ ദ്വീപിലെത്തിയത്. എന്നാല്‍ പുറത്ത് നിന്നുള്ളവര്‍ പ്രവേശിക്കുന്നത് ഇഷ്ടമല്ലാത്ത ഓംഗകള്‍ ഇയാളെ കൊലപ്പെടുത്തിയെന്നുമാണ് നിഗമനം. ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകനായ അലന്‍ അഞ്ച് തവണ ഓംഗകളെ കാണണമെന്ന ലക്ഷ്യത്തോടെ ദ്വീപിലെത്തിയിരുന്നു. എന്നാല്‍ ദ്വീപിലുള്ളവര്‍ അതിന് കൂട്ടാക്കിയില്ല.

തുടര്‍ന്ന് നവംബര്‍ 16ന് ദ്വീപിലെത്തിയ ഇയാളെ ഓംഗകള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോണ്‍ അലനെ ദ്വീപിലേക്ക് കൊണ്ടുപോയ മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഏറെ കാലത്തെ തയ്യാറെടുപ്പുകളുമായണ് അലന്‍ ദ്വീപിലേക്ക് പോയത്.

മത്സ്യത്തൊഴിലാളികളുടെ സാഹയത്തോടെ ആദ്യ ദ്വീപിലെത്തിയപ്പോള്‍ തന്നെ ആദിവാസികള്‍ പ്രകോപിതരായിരുന്നു. അന്ന് രക്ഷപ്പെട്ട് ബോട്ടില്‍ തിരിച്ചെത്താനായി. അന്ന് തന്നെ മാതാപിതാക്കള്‍ക്ക് അലന്‍ കത്ത് എഴുതിയിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആദിവാസികളോടും ദൈവത്തോടും ഭ്രാന്തമായ ഇടപെടല്‍ നടത്തരുതെന്നാണ് കത്തിലെ ആവശ്യം. യേശുവിനെ കുറിച്ച് അവരെ അറിയിക്കാനാണ് പോകുന്നത്. ഇതിനിടെയില്‍ കൊല്ലപ്പെട്ടാല്‍ ഗാത്രവര്‍ഗ്ഗക്കാരോടും ദൈവത്തോടും ആരും കോപിക്കരുതെന്നും കുറിപ്പില്‍ പറയുന്നു. നവംബര്‍ 16നാണ് ഈ കത്ത് എഴുതിയിരിക്കുന്നത്.

ബാഹ്യലോകവുമായി ബന്ധമില്ലാത്ത സെന്റിനെലീസ് ഗോത്രക്കാര്‍ പുറത്തുനിന്നള്ളവരുടെ ഇടപെടല്‍ ഇഷ്ടപ്പെടാത്തവരാണ്. 2011ലെ കണക്കുപ്രകാരം ഈ ഗോത്രത്തില്‍ ആകെ 40 പേരേയുള്ളൂ. പുറത്തുനിന്നുള്ളവരില്‍നിന്ന് ഇവര്‍ ഭീഷണിനേരിടുന്നുണ്ട്. സമീപവാസികള്‍ക്ക് പണംനല്‍കി സ്വാധീനിച്ച് പലരും ദ്വീപിലേക്ക് കടക്കാന്‍ ശ്രമിക്കാറുണ്ടെന്ന് സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.