1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2022

സ്വന്തം ലേഖകൻ: അമേരിക്കയിൽ ആദ്യമായി കുരങ്ങു പനി സ്ഥിരീകരിച്ചു. കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ബുധനാഴ്ചയാണ് അധികൃതർ സ്ഥിരീകരണം നടത്തിയത്. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ആരോഗ്യ മെയ് ആദ്യം മുതൽ ഡസൻ കണക്കിന് കുരങ്ങുപനി കേസുകൾ കണ്ടെത്തിയിരുന്നു. ആഫ്രിക്കയിലെ ചില പ്രദേശങ്ങളിലും രോഗം പടരുന്ന സാഹചര്യമുണ്ട്.

രാജ്യത്ത് കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രവിൻഷൻ അറിയിച്ചു. യുകെയിൽ കുരങ്ങ് പനി വ്യാപിക്കുകയാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുകെയിൽ സ്ഥിരീകരിച്ച കുരങ്ങ് പനി കേസുകളിൽ ആദ്യത്തേത് നൈജീരിയയിൽ എത്തി തിരിച്ചെത്തിയ ഒരാളിലാണ്. മെയ് 6 മുതൽ ബ്രിട്ടൻ ഒമ്പത് കേസുകൾ സ്ഥിരീകരിച്ചു.

സ്വവർഗാനുരാഗികൾ, ബൈ സെക്ഷ്വൽ, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മറ്റ് പുരുഷന്മാർ എന്നിവരിലാണ് രോഗം കൂടുതലായി സ്ഥിരീകരിച്ചതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. മുഖത്തും ശരീരത്തും ചിക്കൻ പോക്സ് പോലുള്ള ചുണങ്ങ്, പനി, പേശിവേദന എന്നിവയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന കുരങ്ങ് പനിയുടെ ലക്ഷണങ്ങൾ.

പോർച്ചുഗൽ, സ്പെയിൻ, യുകെ എന്നിവടങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്പെയിനിലും പോർച്ചുഗലിലും നാൽപ്പതിലധികം പേർക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്. പുതിയ വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമായി ചർച്ചകൾ ആരംഭിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൊവ്വാഴ്ച പറഞ്ഞു.

കുരങ്ങ് പനിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാകേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ പകർച്ചവ്യാധി എപ്പിഡെമിയോളജിസ്റ്റ് ഡോ. ആഗോള പറഞ്ഞു. വൈറസിൻ്റെ വ്യാപനം എത്രത്തോളമുണ്ടെന്നും ആളുകളെ എത്രത്തോളം ബാധിക്കുന്നുണ്ടെന്നും മനസിലാക്കേണ്ടതുണ്ട്. അപകടസാധ്യതയെക്കുറിച്ച് അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർക്കിടയിൽ കുരങ്ങ് പനി പടരുന്നതായി റിപ്പോർട്ടുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. സോസ് ഫാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.