
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി 4 ദിവസം മാത്രം അവശേഷിക്കുമ്പോൾ പ്രധാന സർവേകളിലും പോളുകളിലും ബൈഡൻ ഏറെ മുന്നിൽ. പോപ്പുലറൽ വോട്ടുകളിൽ ബൈഡൻ 54 ശതമാനം നേടുമ്പോൾ 42 ശതമാനം മാത്രമേ ട്രംപിന് ലഭിക്കൂ എന്നാണ് പല പോളുകളിലും സൂചിപ്പിക്കുന്നത്. 2016–ൽ ട്രംപും – ഹിലാരി ക്ലിന്റനും തമ്മിൽ മത്സരച്ചിപ്പോൾ പോളുകൾ ഹിലാരി ക്ലിന്റന് അനുകൂലമായിരുന്നു.
65, 853, 625 വോട്ടുകൾ ഹിലറി നേടിയപ്പോൾ 62, 985, 106 വോട്ടുകൾ മാത്രമാണ് ട്രംപിന് ലഭ്യമായിരുന്നത്. എന്നിരുന്നാലും ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കാരണം അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രീതിയിലുള്ള പ്രത്യേകതകൾ മൂലം ഓരോ സംസ്ഥാനത്തിനും നിശ്ചിത ഇലക്ടറൽ വോട്ടുകൾ ഉണ്ട്. വയോമിംഗ് സംസ്ഥാനത്തിൽ 193,000 വോട്ടർമാർക്ക് ഒരു ഇലക്ടറൽ വോട്ട് എന്ന അനുപാതമുള്ളപ്പോൾ കലിഫോർണിയ സംസ്ഥാനത്ത് 718,000 പേർക്ക് ഒരു ഇലക്ടറൽ വോട്ട് എന്ന അനുപാതം തുടരുന്നു. ചെറിയ സംസ്ഥാനങ്ങൾക്ക് ഏറെ അനുകൂലമായിട്ടാണ് ഇലക്ടറൽ വോട്ടുകളുടെ എണ്ണം നിശ്ചയിച്ചിരിയ്ക്കുന്നത്.
2000–ൽ നടന്ന ബുഷ് – അൽഗോർ മത്സരത്തിലും 50,000 ലേറെ കൂടുതൽ വോട്ടു നേടിയ അൾഗോറിന് പ്രസിഡന്റ് സ്ഥാനത്തെത്താൻ കഴിഞ്ഞില്ല.ഓരോ സംസ്ഥാനത്തും ഭൂരിപക്ഷം കിട്ടുന്ന പാർട്ടി സ്ഥാനാർഥി എതിർ സ്ഥാനാർഥിയുടെ ഇലക്ടറൽ വോട്ടുകളും തന്റെ വോട്ടുകളായി കണക്കാകുന്ന രീതിയാണ് നിലവിലുള്ളത്. പോളുകൾ സത്യമായാൽ 290 ന് മുകളിൽ ഇലക്ടറൽ വോട്ടുകൾ ബൈഡന് ലഭിയ്ക്കുമെന്നാണ് കണക്കുകൾ കാണിക്കുന്നത് എന്ന് ചുരുക്കം. എന്നാൽ അട്ടിമറികളുടെ ചരിത്രമാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ളത് എന്നതാണ് ട്രംപിന് പ്രതീക്ഷ നൽകുന്ന ഘടകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല