
സ്വന്തം ലേഖകൻ: യു.എസ് സെനറ്റിെൻറ നിയന്ത്രണം ആരുടെ കൈയിലാകുമെന്ന് നിശ്ചയിക്കുന്നതിൽ നിർണായകമായ ജോർജിയയിൽ വോട്ടെടുപ്പ് തുടങ്ങി. ഇവിടെ രണ്ടു സീറ്റിൽ ജയിച്ചാൽ, കോൺഗ്രസിലാകെ ജോ ബൈഡന് നിയന്ത്രണം ഉറപ്പാക്കാനാകും. അതുവഴി തെൻറ നയങ്ങൾ തടസ്സമില്ലാതെ നടപ്പാക്കാനും അദ്ദേഹത്തിനാകും.
“നാം സ്നേഹിക്കുന്ന അമേരിക്കയെ രക്ഷിക്കാനുള്ള അവസാന അവസരമാണിതെന്ന്” പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. നിലവിൽ റിപ്പബ്ലിക്കൻ നേതാക്കളായ കെല്ലി ലിയോഫ്ലർ, ഡേവിഡ് പെർഡ്യൂ എന്നിവരാണ് ജോർജിയയിൽനിന്നുള്ള സെനറ്റ് അംഗങ്ങൾ. ആർ. റാഫേൽ, ജോൺ ഒസ്സോഫ് എന്നിവരാണ് ഡെമോക്രാറ്റിക് സ്ഥാനാർഥികൾ.
നവംബർ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനം വോട്ടുകിട്ടിയിരുന്നില്ല. ഇതാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. യു.എസ് സെനറ്റിൽ ആകെ 100 സീറ്റാണുള്ളത്. ഇതിൽ നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 52 സീറ്റുണ്ട്. ഇന്നലത്തെ വോട്ടെടുപ്പിൽ ഡെമോക്രാറ്റുകൾ ജയിച്ചാൽ തുല്യനില വരുന്നതോടെ, നിയുക്ത വൈസ് പ്രസിഡൻറ് കമല ഹാരിസിെൻറ വോട്ടുവഴി ഡെമോക്രാറ്റുകൾ അധികാരം ഉറപ്പിക്കും. ഇതാണ് റിപ്പബ്ലിക്കൻ കക്ഷിയെ ആശങ്കപ്പെടുത്തുന്നത്.
ആരോഗ്യസേവനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയുടേതിൽനിന്ന് ഏറെ വ്യത്യസ്തമായ നയമാണ് ബൈഡേൻറത്. ഇതെല്ലാം സെനറ്റിലും അധികാരം ലഭിച്ചാൽ എളുപ്പം പാസാക്കാനാകും. കാബിനറ്റിലേക്കും ജുഡീഷ്യറിയിലേക്കുമുള്ള നിയമനങ്ങൾ തള്ളാനുള്ള അധികാരവും സെനറ്റിനുണ്ട്. യു.എസ് പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ട് ഏഴിനാണ് വോട്ടെടുപ്പ് അവസാനിക്കുക. സാധാരണ ഗതിയിൽ ഫലപ്രഖ്യാപനം വൈകില്ലെങ്കിലും, ഇരുകക്ഷികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കിൽ, പല തവണയായുള്ള വോട്ടെണ്ണൽ മൂലം ഫലം വൈകാം.
അതിനിടെ യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ജോര്‍ജിയ സംസ്ഥാനത്തെ തെരഞ്ഞെടുപ്പുഫലം തിരുത്താന്‍ ജോര്‍ജിയ സെക്രട്ടറി ഓഫ് സ്റ്റേറിനോട് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെടുന്ന ഫോണ്‍കോളിന്റെ ശബ്ദരേഖ പുറത്തായത് വൻ വിവാദമാകുകയാണ്. ഫലം തിരുത്താന്‍ ആവശ്യമായ വോട്ട് എങ്ങനെയും കണ്ടുപിടിക്കണമെന്നു ട്രംപ് ആവശ്യപ്പെടുന്നതാണു ശബ്ദരേഖയില്‍.
മുതിര്‍ന്ന റിപ്പബ്ലിക്കന്‍ അംഗവും സെക്രട്ടറി ഓഫ് സ്റ്റേറുമായ ബ്രാഡ് റാഫന്സ്പെര്ഗറുമായി ഒരുമണിക്കൂറോളം നീണ്ട സംഭാഷണം വാഷിങ്ടണ്‍ പോസ്റ്റാണു പുറത്തുകൊണ്ടുവന്നത്. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ ജോര്‍ജിയയിലെ ഫലം തിരുത്താന്‍ ആവശ്യമായ 11,780 വോട്ടിനേക്കാള്‍ ഒന്നുകൂടുതല്‍ വേണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്.
ട്രംപ് ജയിച്ചെന്ന തെറ്റായവാദം അംഗീകരിക്കാന്‍ വിസമ്മതിച്ച ബ്രാഡ് റാഫന്സ്പെര്ഗറിനെ ട്രംപ് ശകാരിക്കുന്നതും ഓഡിയോയില്‍ കേള്‍ക്കാം. തെരഞ്ഞെടുപ്പ് ക്രമക്കേടുനടന്നെന്ന ആരോപണം വസ്തുതകളുടെ പിന്‍ബലമില്ലാതെ ട്രംപ് ശബ്ദസന്ദേശത്തില്‍ ആവര്‍ത്തിക്കുന്നുമുണ്ട്.
അതേസമയം പ്രസിഡന്റിന്റെ കൈവശമുള്ള ഡേറ്റ തെറ്റാണെന്നും റാഫന്‍സ്പെര്‍ഗര്‍ മറുപടി പറയുന്നതും വ്യക്തമായി കേള്‍ക്കാം. ട്രംപിനെ പിന്തുണയ്ക്കുന്ന റാഫന്‍സ്പെര്‍ഗര്‍ ജോര്‍ജിയിലെ തെരഞ്ഞെടുപ്പില്‍ തട്ടിപ്പുനടന്നുവെന്ന ട്രംപിന്റെ വാദങ്ങളെ തുടര്‍ച്ചയായി പിന്തുണച്ചിരുന്നു. മൂന്നുതവണ വീണ്ടും വോട്ടെണ്ണല്‍ നടത്തിയപ്പോള്‍ മേല്‍നോട്ടം വഹിച്ചത് റാഫന്സ്പെര്ഗറായിരുന്നു.
ഓഡിയോ പുറത്തുവന്നതിനിനെത്തുടര്ന്ന് ട്രംപ് രാജിവയ്ക്കണമെന്നും ഇംപീച്ച് ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അധികാരത്തിന്റെ നഗ്നമായ ദുരുപയോഗമാണ് ട്രംപ് നടത്തിയിരിക്കുന്നതെന്ന് നിയുക്ത വൈസ് പ്രസിഡന്റ്് കമലാ ഹാരിസും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല