
സ്വന്തം ലേഖകൻ: സുപ്രധാന നാലു സംസ്ഥാനങ്ങളായ പെൻസിൽവേനിയ, മിഷിഗൺ, ജോർജിയ, വീസ്കോൺസൻ എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ നിയമലംഘനം നടന്നതായും അട്ടിമറിക്ക് ശ്രമിച്ചതായും ആരോപിച്ച് ടെക്സസ് സംസ്ഥാനം സമർപ്പിച്ച തിരഞ്ഞെടുപ്പ് ഹർജി വെള്ളിയാഴ്ച വൈകിട്ട് സുപ്രീംകോടതി തള്ളി. ടെക്സസിനൊപ്പം മറ്റു പതിനേഴു സംസ്ഥാനങ്ങളും ട്രംപും നൂറിൽപരം യുഎസ് ഹൗസ് പ്രതിനിധികളും പങ്കുചേർന്നിരുന്നു.
ഭരണത്തിൽ കടിച്ചു തൂങ്ങാനാകുമോ എന്ന ഡോണൾഡ് ട്രംപിന്റെ അവസാന കച്ചിത്തുരുമ്പും കൈവിട്ടതോടെ വൈറ്റ്ഹൗസിൽ നിന്നും ട്രംപിന് പടിയിറങ്ങേണ്ടി വരും. മറ്റും സംസ്ഥാനങ്ങളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്നതിന് ടെക്സസ് സംസ്ഥാനത്തിന് നിയമസാധുത ഇല്ലെന്നാണ് കോടതിയിലെ ഒൻപതംഗ ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും വിധിയെഴുതിയത്. ടെക്സസിന്റെ ഹർജി ഫയലില്‍ സ്വീകരിക്കുന്നതിന് ചുരുങ്ങിയത് അഞ്ചു ജഡ്ജിമാരെങ്കിലും പിൻതുണയ്ക്കണമായിരുന്നു. എന്നാൽ ഒരു ജഡ്ജി പോലും ഭൂരിപക്ഷ അഭിപ്രായത്തോടു വിയോജിപ്പ് പ്രകടിപ്പിച്ചില്ല.
സുപ്രീംകോടതിയുടെ സുപ്രധാന വിധി ടെക്സസിനും പ്രസിഡന്റ് ട്രംപിനുമേറ്റ കനത്ത പ്രഹരമാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ ഹർജികളും ഇതോടെ സുപ്രീംകോടതിയിൽ നിന്നും ഒഴിവാക്കിയതോടെ ബൈഡന്റെ വിജയം ഔദ്യോഗികമായില്ലെങ്കിലും സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല