1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2022

സ്വന്തം ലേഖകൻ: കോവിഡ് മൂലം മരണമടഞ്ഞ 10 ലക്ഷം അമേരിക്കക്കാരുടെ സ്മരണ ഒരു ദുരന്ത നാഴികക്കല്ലായി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പകർച്ചവ്യാധിയുടെ പരിണിത ഫലങ്ങളായി യുഎസിൽ സാധനങ്ങളുടെയും സേവനങ്ങളുടെയും ദൗർലഭ്യതയും വിലക്കയറ്റവും അനസ്യൂതം തുടരുകയാണ്. വിലക്കയറ്റം 8.3% (കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്) നഗരപ്രദേശങ്ങളിൽ പ്രകടമാണെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു.

സാധനങ്ങളുടെ വില ഉയരുമ്പോൾ ലഭിക്കുന്ന സാധനങ്ങളുടെ അളവും കുറഞ്ഞിരിക്കുകയാണെന്ന് ചില ഉദാഹരണങ്ങൾ ഉദ്ധരിച്ച് ഉപഭോക്തൃ വിദഗ്ധർ പറയുന്നു. യുഎസിൽ കോവിഡ് കാലത്ത് ജനങ്ങൾ പരക്കം പാഞ്ഞ് കണ്ടെത്തിയിരുന്ന നിത്യോപയോഗ സാധനമാണ് ടോയ്‌ലെറ്റ് ടിഷ്യൂ പേപ്പറുകൾ. ഒരു സാധാരണ മെഗാ റോൾ ടിഷ്യൂ പേപ്പറിൽ നാലാര ഇഞ്ച് X നാലിഞ്ചിന്റെ 340 ഷീറ്റുകൾ ആണ് ഇതുവരെ ഉണ്ടായിരുന്നത്. ഇപ്പോൾ ഓരോ റോളിലും 312 ഷീറ്റുകൾ മാത്രമാണ് ഉള്ളത് എന്നാണ് ഒരു സംഘത്തിന്റെ കണ്ടെത്തൽ.

ഗേറ്ററേഡ് പാനീയത്തിന്റെ കുപ്പിയിൽ ഇപ്പോൾ 28 ഔൺസാണുള്ളത്. മുൻപ് 32 ഔൺസുണ്ടായിരുന്നു. ഇപ്പോൾ ഒരു ക്രെസ്റ്റ് ടൂത്ത് പേസ്റ്റ് ട്യൂബിൽ 3.8 ഔൺസ് ടീത്ത് വൈറ്റനിംഗ് ഉൽപന്നമാണ് ഉള്ളത്. മുൻപ് 4.1 ഔൺസ് ഉണ്ടായിരുന്നു. നിങ്ങളുടെ ഡോളറിന് ഇപ്പോൾ കുറച്ച് സാധനമേ ലഭിക്കുന്നുള്ളുവെങ്കിൽ ഷ്രിങ്ക്ഫ്ലേഷനെ പഴിക്കാം.

ഷ്രിങ്ക്ഫ്ലേഷൻ സംഭവിക്കുന്നത് ജനങ്ങളുടെ നിത്യോപയോഗവും അല്ലാത്തതും ആയ സാധനങ്ങളുടെ വില കൂട്ടുന്നതിന് പകരം നിർമ്മാതാക്കൾ സാധനങ്ങളുടെ അളവ് കുറയ്ക്കുമ്പോഴാണ്. അളവ് ചുരുങ്ങിയത് ഉപഭോക്താവ് പെട്ടെന്ന് ശ്രദ്ധിച്ചു എന്നുവരില്ല. കാരണം വില മുൻപ് നൽകിയതോ അതിനെക്കാൾ അൽപം ഉയർന്നതോ ആകാം. വിലക്കയറ്റം രൂക്ഷമായതിനെ തുടർന്ന് ഉയരുന്ന വിലയിൽ ശ്രദ്ധിക്കുന്ന ഉപഭോക്താവ് തനിക്ക് ലഭിക്കുന്ന ഉത്പന്നത്തെ വ്യാകുലപ്പെട്ടില്ല എന്ന് വരാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.