1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2019

സ്വന്തം ലേഖകൻ: ഇറാന്‍ വാര്‍ത്താ വിതരണ മന്ത്രിക്ക് വിലക്കേര്‍ക്കെടുത്തി യു.എസ്. ഇറാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഇറാന്‍ ഇന്റര്‍നെറ്റിനു വിലക്കേര്‍പ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് യു.എസ് വിലക്ക്. ഇറാനിയന്‍ വാര്‍ത്താ വിതരണ മന്ത്രിയായ മുഹമ്മദ് ജാവേദ് അസാരി ജരോമിക്ക് വിലക്കേര്‍പ്പെടുത്തുന്നതായി യു.എസ് ട്രഷറി വകുപ്പാണ് അറിയിച്ചിരിക്കുന്നത്.

2017 പകുതിയില്‍ മുഹമ്മദ് ജരോമി വാര്‍ത്താ വിനിമയ മന്ത്രിയായാതോടെ ഇറാനില്‍ ഇന്റര്‍നെറ്റ് സെന്‍ഷര്‍ഷിപ്പ് നടക്കുന്നുണ്ടെന്നും എതിരാളികളെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും യു.എസ് ട്രഷറി വകുപ്പ് ആരോപിക്കുന്നുണ്ട്. ഇതു പ്രകാരം ജരോമിയുടെ യു.എസിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും അമേരിക്കന്‍ ബാങ്കുകളുമായുള്ള ഇടപാടില്‍ നിന്ന് ഇദ്ദേഹത്തെ വിലക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസമാണ് ഇറാനില്‍ പുതുതായി പ്രഖ്യാപിച്ച ഇന്ധനവില വര്‍ധനവിനെതിരെ പ്രക്ഷോഭം തുടങ്ങിയത്. ഇറാനില്‍ ഇന്ധനവില 50 ശതമാനം വര്‍ധിപ്പിച്ചതായും നിലവില്‍ ഇന്ധനവിതരണത്തില്‍ ലഭിക്കുന്ന സബ്‌സിഡികള്‍ എടുത്തുകളയുന്നതായും ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചത്.വില വര്‍ധന അംഗീകരിക്കാവില്ലെന്ന് അറിയിച്ചു കൊണ്ടാണ് പ്രക്ഷോഭം തുടങ്ങിയത്.

പ്രക്ഷോഭം ഒതുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഇന്റര്‍നെറ്റിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വിച്ഛേദിച്ച ഇന്റര്‍നെറ്റ് കണക്ഷനുകള്‍ പുനസ്ഥാപിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനിടെ പ്രക്ഷോഭത്തിനു നേരെ സുരക്ഷാ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 106 പേര്‍ കൊല്ലപ്പെട്ടു എന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍ തള്ളിക്കളയുകയാണുണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.