സ്വന്തം ലേഖകന്‍: എച്ച് വണ്‍ ബി വിസ നിയമങ്ങളില്‍ സമഗ്ര മാറ്റത്തിന് ട്രംപ്, ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും. മൂന്നു വര്‍ഷത്തെ എച്ച്–1ബി വീസയില്‍ ജോലി ചെയ്യുന്നവര്‍ക്കു കാലാവധിക്കുശേഷം മൂന്നു വര്‍ഷത്തേക്കു കൂടി വീസ ഒറ്റത്തവണയായി നീട്ടിക്കൊടുക്കാന്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. സ്ഥിര താമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിന് ഇതിനകം അപേക്ഷ നല്‍കിയാല്‍, അത് അംഗീകരിക്കപ്പെടുന്നതുവരെ യുഎസില്‍ തുടരാം. ഈ വ്യവസ്ഥയില്‍ ഭേദഗതി വരുത്തിക്കൊണ്ട്, വീസ പുതുക്കി നല്‍കുന്നതു ബന്ധപ്പെട്ട വകുപ്പിന്റെ വിവേചനാധികാരങ്ങളില്‍ ഉള്‍പ്പെടുത്താനാണു നിര്‍ദേശം.
ഗ്രീന്‍കാര്‍ഡിന് ഓരോ രാജ്യങ്ങള്‍ക്കും പ്രതിവര്‍ഷ ക്വോട്ട നിശ്ചയിച്ചിട്ടുണ്ട്. കൂടുതല്‍ അപേക്ഷകരുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇതു വര്‍ഷങ്ങള്‍ നീണ്ടുപോയേക്കാം. അതുവരെ വീസ സ്വാഭാവികമായി നീട്ടിക്കിട്ടിയില്ലെങ്കില്‍ ഏഴര ലക്ഷം പേര്‍വരെ തിരിച്ചുപോരേണ്ടിവരുമെന്നാണു നിഗമനം. പുതിയ നയംമാറ്റ നിര്‍ദേശം
ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ (ഡിഎച്ച്എസ്) പരിഗണനയ്ക്കായി വിട്ടിട്ടുണ്ട്. വിദേശികളുടെ പൗരത്വം, കുടിയേറ്റം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഡിഎച്ച്എസ് ആണ്. എച്ച്–1ബി വീസയില്‍ എത്തുന്നവരുടെ പങ്കാളികള്‍ക്കു ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശവും പരിഗണനയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല