
സ്വന്തം ലേഖകൻ: യു.എസില്‍ തിരക്കേറിയ മാളിലുണ്ടായ വെടിവയ്പില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഡള്ളാസിലെ മാളില്‍ ശനിയാഴ്ചയാണ് വെടിവയ്പുണ്ടായത്. വെടിയുതിര്‍ത്തയാളെ ഒരു പോലീസുകാരന്‍ വധിച്ചു. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.
മാളിനകത്ത് വെടിവയ്പ് നടത്തിയ ശേഷം പുറത്തേക്കും ഇയാള്‍ നിറയൊഴിക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസ് കൊലപ്പെടുത്തുകയായിരുന്നു.
സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനല്ല മറിച്ച് മാളിലെത്തിയ ഒരു പോലീസുകാരനാണ് അക്രമിയെ പിന്തുടര്‍ന്ന് വെടിവെച്ചിട്ടത്. അപകടത്തില്‍പ്പെട്ടവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യു.എസ്. സമയം വൈകീട്ട് 3.30-ന് അലന്‍ പ്രീമിയം ഔട്ട്‌ലെറ്റ്‌സ് മാളില്‍വെച്ചാണ് വെടിവയ്പുണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല