സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നതിനാല്‍ ന്യൂനപക്ഷങ്ങള്‍ ഭീതിയിലെന്ന വിമര്‍ശനവുമായി യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്, പശു സംരക്ഷകര്‍ക്കെതിരെയും പരാമര്‍ശം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം പശു സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചിരിക്കുകയാണ്. അക്രമങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ ഇടപെടലില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
29 സംസ്ഥാനങ്ങളില്‍ 24 ലും പൂര്‍ണ്ണമായോ ഭാഗീകമായോ കന്നുകാലി കശാപ്പിന് നിയന്ത്രണങ്ങളുണ്ട്. ആറു സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. ഗോസംരക്ഷണ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പൊതുവേ മുസ്ലീംകളാണ് ആക്രമണത്തിന് ഇരയാകുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഭയത്തിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദി ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം റിപ്പോര്‍ട്ട് ഫോര്‍ 2016 എന്ന പേരിലുള്ള റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്.2015 മതങ്ങള്‍ തമ്മിലുള്ള 751 സംഘര്‍ഷങ്ങള്‍ ഉണ്ടായതായും ഇതില്‍ 97 പേര്‍ മരിച്ചതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരത്തിലേറിയതിനു ശേഷം മതസ്വാതന്ത്ര്യത്തെ കുറിച്ച് തയ്യാറാക്കിയ ആദ്യ യു.എസ് റിപ്പോര്‍ട്ടാണ് ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല