1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2024

സ്വന്തം ലേഖകൻ: യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപേഴ്‌സ് ഫെറി നാഷ്ണൽ ഹിസ്റ്റോറിക്കൽ പാർക്കിലെ രണ്ട് വൈറ്റ്-ടെിൽഡ് മാനുകൾക്കാണ് പോസിറ്റീവായത്. ആദ്യമായാണ് വെസ്റ്റ് വിർജീനിയയിലെ നാഷ്ണൽ പാർക്കിൽ രോഗം സ്ഥിരീകരിക്കുന്നത്.

നാഷ്ണൽ പാർക്ക് സർവീസ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം രോഗം സ്ഥിരീകരിച്ച മാനുകളെ കൊന്നിട്ടുണ്ട്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ആന്റീറ്റാം, മോണോക്കസി ബാറ്റിൽഫീൽഡ് പാർക്ക് എന്നിവിടങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്.

ഹാർപ്‌സ് ഫെറിയിലും മറ്റ് നാഷ്ണൽ പാർക്കുകളിലും മാനുകളുടെ എണ്ണം പരിമതപ്പെടുത്തുന്നുണ്ട്. ഈ വർഷം വരെ പാർക്കിൽ ഡിഡബ്ല്യുഡി നെഗറ്റീവായിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ യെല്ലോ സ്‌റ്റോൺ നാഷ്ണൽ പാർക്കിലാണ് ആദ്യമായി സോംബി ഡിയർ ഡിസീസ് അഥവാ ക്രോണിക് വേസ്റ്റിംഗ് ഡിസീസ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച മൃഗത്തിന് തലച്ചോറിൽ ആശയക്കുഴപ്പമുണ്ടാവുകയും വായിൽ നിന്ന് നുരയൊലിക്കുകയും ചെയ്യതും. ക്ഷീണവും, തുറിച്ചുനോട്ടവും കൂടതലായിരുക്കും.

സോംബി രോഗം അപകടകരമാണെന്നും മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.