
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിദ്യാര്‍ഥി വായ്പാ തിരിച്ചടവ് പദ്ധതി സുപ്രീം കോടതി വെട്ടിയ പഴയ പദ്ധതിയേക്കാളും ചെലവേറിയതോ? പെന്‍ വാര്‍ട്ടണ്‍ ബജറ്റ് മോഡല്‍ അനുസരിച്ച്, വിദ്യാർഥി വായ്പകള്‍ക്കായുള്ള പ്രസിഡന്റ് ബൈഡന്റെ സ്വപ്‌ന പദ്ധതിയുടെ ഭാവി അത്രകണ്ട് ശോഭനമല്ല. വരുമാനം അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ് പദ്ധതിക്ക് അടുത്ത ദശകത്തില്‍ 475 ബില്യണ്‍ ഡോളര്‍ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മാസം സുപ്രീം കോടതി റദ്ദാക്കിയ മുന്‍ പദ്ധതിയേക്കാള്‍ പതിനായിരക്കണക്കിന് ഡോളര്‍ കൂടുതലാണ് ഈ എസ്റ്റിമേറ്റ്. നികുതിദായകര്‍ സാമ്പത്തിക ആഘാതം നേരിടുമ്പോള്‍, പദ്ധതിയുടെ ഫലപ്രാപ്തിയെയും ന്യായത്തെയും ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ വരെ ബാധിച്ചേക്കാവുന്ന തരത്തില്‍ ഇതു മാറുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
പെന്‍ മോഡല്‍ ഇന്‍കം-ഡ്രൈവന്‍ റീപേമെന്റ് (ഐഡിആര്‍) പദ്ധതിയുടെ പ്രൊജക്റ്റഡ് ചിലവുകള്‍ വേര്‍തിരിച്ച് എടുത്താല്‍ ഞെട്ടിക്കുന്നതാണ്. പ്രസിഡന്റിന്റെ സേവിങ് ഓണ്‍ എ വാല്യൂബിള്‍ എജ്യുക്കേഷന്‍ (സേവ്) പദ്ധതി പ്രകാരം നികുതിദായകര്‍ക്ക് 200 ബില്യൻ ഡോളര്‍ ചെലവ് നേരിടേണ്ടിവരുമെന്ന് വെളിപ്പെടുത്തുന്നു. ഈ പ്ലാന്‍ കുടിശ്ശികയുള്ള വിദ്യാർഥി വായ്പകളില്‍ 1.64 ട്രില്യണിന്റെ പകുതിയിലധികം കവര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വരുന്ന ദശകത്തില്‍ പ്രതീക്ഷിക്കുന്ന 1.03 ട്രില്യൻ ഡോളറിന്റെ പുതിയ വിദ്യാര്‍ത്ഥി വായ്പകള്‍ക്കുള്ള പേയ്മെന്റ് കുറവുകള്‍ക്ക് 275 ബില്യണ്‍ ഡോളര്‍ അധികമായി നല്‍കപ്പെടും.
IDR പ്ലാനിന്റെ ഏകദേശ ചെലവ് 390.9 ബില്യണ്‍ ഡോളര്‍ മുതല്‍ 558.8 ബില്യണ്‍ ഡോളര്‍ വരെയാണ്, പുതുതായി നിര്‍ദ്ദേശിച്ച പദ്ധതിയുടെ വർധിച്ച വിട്ടുവീഴ്ചകള്‍ ഭാവിയിലെ വിദ്യാർഥി വായ്പക്കാരെ ഉയര്‍ന്ന തലത്തിലുള്ള ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ കടം വാങ്ങുന്നതിന് പ്രേരിപ്പിക്കുമെന്ന് വ്യക്തമാണെന്ന് പെന്‍ വാര്‍ട്ടണ്‍ ജൂനിയര്‍ ഇക്കണോമിസ്റ്റ് പെന്‍ലെയ് ചെനിസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
2024 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്രസിഡന്റ് ബൈഡന്റെ സേവ് പ്ലാന്‍ വിദ്യാർഥികളുടെ വായ്പാ പേയ്മെന്റുകളുടെ ഭാരം ലഘൂകരിക്കുന്നത് ലക്ഷ്യമിടുന്നു. പ്രതിമാസ വരുമാനം അടിസ്ഥാനമാക്കിയുള്ള വായ്പാ പേയ്മെന്റുകള്‍ പകുതിയായി വെട്ടിക്കുറയ്ക്കാനും മിനിമം വേതനം നേടുന്നവര്‍ക്കുള്ള പ്രതിമാസ പേയ്മെന്റുകള്‍ ഇല്ലാതാക്കാനും 12,000-ഡോളറോ അതില്‍ കുറവോ ഉള്ള വായ്പക്കാര്‍ക്ക് 10 വര്‍ഷത്തെ പേയ്മെന്റിന് ശേഷം കുടിശ്ശികയുള്ള കടം ഒഴിവാക്കാനും നിര്‍ദ്ദേശിക്കുന്നു. ഭൂരിഭാഗം കമ്മ്യൂണിറ്റി കോളേജ് വിദ്യാർഥികള്‍ക്കും കടം തിരിച്ചടവില്‍ നിന്ന് അവരെ ഒഴിവാക്കിക്കൊണ്ട് പദ്ധതി ആശ്വാസം നല്‍കുന്നു.
വായ്പ തിരിച്ചടവിന്റെ ഭാരം അന്യായമായി കോളജില്‍ പഠിക്കാത്തവരോ ഇതിനകം വായ്പ അടച്ചവരോ ആയ നികുതിദായകരുടെ മേല്‍ മാറ്റുന്നതായി പദ്ധതിയുടെ വിമര്‍ശകര്‍ വാദിക്കുന്നു. സെനറ്റര്‍ ബില്‍ കാസിഡി (R-La.) വരുമാനം അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ് നിയമത്തെ ‘നിരുത്തരവാദപരവും’ ‘അന്യായവും’ എന്നാണ് ലേബല്‍ ചെയ്തിരിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാനുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റുന്ന അമേരിക്കക്കാരില്‍ പദ്ധതി സ്വാധീനം ദോഷകരമായി ബാധിക്കും എന്നാണ് ചൂണ്ടിക്കാട്ടുന്നുത്. പ്രതിവര്‍ഷം 250,000 ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേകമായി നികുതികള്‍ ഫയല്‍ ചെയ്താല്‍ ഫെഡറല്‍ സഹായം ലഭിക്കുമെന്ന് കാസിഡിയുടെ ഓഫീസ് ചൂണിക്കാട്ടുന്നു.
ദശലക്ഷക്കണക്കിന് കടം വാങ്ങുന്നവരെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കുന്നതിന് 430 ബില്യൻ ഡോളര്‍ വരെ വായ്പ നല്‍കാനുള്ള ബൈഡന്റെ പദ്ധതി സുപ്രീം കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ കടം എഴുതിത്തള്ളുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജൂണ് 30ന് 6-3ന് കോടതി വിധിച്ചിരുന്നു. വിമുക്തഭടന്മാര്‍ക്കുള്ള വായ്പകള്‍ ഒഴിവാക്കി നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത 2003 ലെ നിയമത്തെ ആശ്രയിച്ചാണ് പദ്ധതി തയാറാക്കിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല