1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2017

സ്വന്തം ലേഖകന്‍: ക്യൂബയിലെ യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്കു നേരെ നിഗൂഡ ആക്രമണം, നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ യുഎസ്. ക്യുബയിലെ യുഎസ് എംമ്പസി ഉദ്യോഗസ്ഥര്‍ക്കു നേരെ രഹസ്യാക്രമണം നടന്നതായും ആക്രമണത്തെ തുടര്‍ന്ന് ക്യൂബയിലെ തങ്ങളുടെ നയതന്ത്രജ്ഞരെ പിന്‍വലിക്കാന്‍ യുഎസ് അഭ്യന്തര വകുപ്പ് തിരുമാനിച്ചതായും ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ക്യുബയിലെ ഹവാനയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് എംമ്പസിക്കു നേരയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ എംമ്പസിയുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കുന്ന 21 പേര്‍ക്ക് പരിക്കേറ്റതായും ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഷിങ്ട്ടണ്‍ ഡിസിയില്‍ വെച്ച് ക്യുബന്‍ വിദേശകാര്യമന്ത്രി ബ്രുണെ എഡുവാര്‍ഡോ റോഡ്രിഗ്യൂസ് പറില്ലയുമായി യുഎസ് വിദേശകാര്യമന്ത്രി (സെക്രട്ടറി ഓഫ് സറ്റെറ്റ്) റെക്‌സ് ഡബ്ല്യു. ടില്ലേര്‍സണുമായി കൂടികാഴ്ച നടത്തി മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് പ്രഖ്യാപനമെന്ന് സിബിഎസ് ന്യുസ് റിപ്പോര്‍ട്ട് ചെയ്തു. കൂടികാഴ്ചയില്‍ ഹവാനയിലെ ശേഷിക്കുന്ന യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ക്യൂബ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കുന്നതില്‍ ക്യൂബ പരാജയപെട്ടതാണ് പുതിയ പ്രഖ്യപനത്തിനു പ്രേരണയായതെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായി അമേരിക്കന്‍ വിദേശകാര്യ സര്‍വ്വീസ് അസോസിയേഷന്‍ അറിയിച്ചു. പലരുടേയും തലച്ചോറിനു പരിക്കേറ്റിട്ടുണ്ടെന്നും കേള്‍വി ശക്തി സ്ഥിരായി നഷ്ടപെട്ടുവെന്നും കഠിനമായ തലവേദന അനുഭവപെടുന്നതായും അസോസിയേഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം മോശമായിരുന്ന കാലത്ത് ദീര്‍ഘകാലം അടച്ചിട്ട ഹവാനയിലെ യുഎസ് എംമ്പസി സമീപ കാലത്താണ് തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇത് അടച്ചുപൂട്ടാനുളള ശ്രമത്തിലായിരുന്നു ടില്ലേര്‌സണ്‍.

അതെസമയം, ആക്രമണത്തിനു പിന്നില്‍ ക്യൂബന്‍ സര്‍ക്കാര്‍ ആയിരിക്കില്ലെന്നും ആക്രമണത്തിന്റെ പിന്നില്‍ എന്താണ് കാരണമെന്ന് ക്യൂബന്‍ സര്‍ക്കാറിന് ഇപ്പോഴും വ്യക്തമല്ലെന്നും ഒരു മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍ ന്യുയോര്‍ക്ക് ടൈംസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാമത് ഒരു രാഷ്ട്രമായിരിക്കും ആക്രമണത്തിനു പിന്നിലെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നതായാണ് സൂചന. എഫ് ബി ഐ സ്ഥലം അരിച്ചുപെറുക്കിയിട്ടും തുമ്പൊന്നും ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ 2016 അവസാനം മുതല്‍ ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായിട്ടുള്ള ശബ്ദവീചി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണ് എന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.