1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2021

സ്വന്തം ലേഖകൻ: എല്ലാ മുതിര്‍ന്നവരെയും കൊറോണ വൈറസ് വാക്‌സീനായി യോഗ്യരാക്കാനുള്ള സംസ്ഥാനങ്ങളുടെ സമയപരിധി ഏപ്രില്‍ 19 വരെ നീട്ടി. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും കുത്തിവയ്പ്പിനുള്ള സമയപരിധി വേഗത്തിലാക്കാന്‍ ഫെഡറല്‍ നിര്‍ദ്ദേശമുണ്ട്. നേരത്തെ പ്രസിഡന്റ് ജോ ബൈഡന്‍ സംസ്ഥാനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങള്‍ ഇതിനോട് മികച്ച നിലയിലാണ് പ്രതികരിച്ചിരിക്കുന്നത്.

16 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ 19 മുതല്‍ വാക്‌സിനേഷന്‍ ലഭിക്കുമെന്ന് ചൊവ്വാഴ്ച ഒറിഗോണ്‍ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളും മേയ് ഒന്നിനകം തങ്ങളുടെ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിരിക്കണമെന്നാണ് ബൈഡന്റെ പ്രഖ്യാപനം.

ഏപ്രില്‍ 19 ഓടെ 90 ശതമാനം മുതിര്‍ന്നവരും ഒരു ഷോട്ടിന് അര്‍ഹരാണെന്നും ഫെഡറല്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ അവരുടെ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതികള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിനാലാണ് ബൈഡന്‍ ടൈംലൈന്‍ പരിഷ്‌കരിച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അ റിയിച്ചു.

തുടക്കത്തിൽ പ്രായമായവരെപ്പോലുള്ള അപകടസാധ്യത ഏറെയുള്ളവർക്ക് വാക്സിൻ വിതരണം നിജപ്പെടുത്തിയിരുന്നു. എന്നാൽ താൻ അധികാരത്തിലിരിക്കുന്ന ആദ്യ 100 ദിവസത്തിനുള്ളിൽ 100 ദശലക്ഷം ഡോസുകൾ എത്തിക്കുകയെന്ന ലക്ഷ്യമാണ് ബൈഡൻ ആദ്യം നിശ്ചയിച്ചിരുന്നത്. ഏപ്രിൽ 29ആയ തന്റെ 100ാം ദിവസത്തോടെ 200 മില്യൺ ഡോസുകൾ നൽകാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഇതുവരെ167 ദശലക്ഷത്തിലധികം ഡോസുകൾ രാജ്യത്ത് നൽകിയിട്ടുണ്ട്.

യു.എസിൽ മോഡേണ,​ ഫൈസർ ബയോടെക്,​ ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകളാണ് ഉപയോഗിക്കുന്നത്. ഇതിൽ ജോൺസൺ ആൻഡ് ജോൺസൺ ഒരു വാക്സിനും ബാക്കിരണ്ടിനും രണ്ട് വാക്സിൻ വീതവുമാണ് വേണ്ടത്. 19ന് മുൻപായി 90ശതമാനം വരുന്ന മുതിർന്നവരും അഗീകൃതമായ മൂന്ന് വാക്സിനിൽ ഏതെങ്കിലും ഒന്നിന് അർഹരാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഒപ്പം അവർ താമസിക്കുന്ന സ്ഥലത്തിന് 8 കിലോമീറ്റർ ഉള്ളിലായി ഒരു വാക്സിൻ കേന്ദ്രം വേണമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം,​ യു.എസിൽ പ്രതിരോധകുത്തിവയ്പ്പ് ദ്രുതഗതിയിൽ വർദ്ധിപ്പിക്കുമ്പോഴും രാജ്യത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുണ്ടെന്ന് സെന്റർഫോർ ഡിസീസ് അൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ. റോച്ചൽ വലൻസ്കി പറഞ്ഞു. പുതിയ കൊവിഡ് ബാധിതർ ചെറുപ്പക്കാരാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇവരിൽ കാണുന്ന വൈറസ് ജനിതകമാറ്റം വന്ന പുതിയ വൈറസാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.